ഞാൻ ലൊക്കേഷനുകളിൽ ഇരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല: ലാലേട്ടന്റെ വെളിപ്പെടുത്തൽ

54

ടിവി ചാനലുകളുകളിലെ ഷോകളിലടക്കം വർഷങ്ങളായി പാചക പരീക്ഷണങ്ങളിൽ തന്റേതായ ഇടം നേടിയ സെലിബ്രിറ്റി കുക്കാണ് ലക്ഷ്മി നായർ. പ്രമുഖരായ പലരുടേയും ഒപ്പം പാചകം ചെയ്യാനുള്ള അവസരം ലക്ഷ്മി നായർക്ക് ഉണ്ടായിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹൻ ലാലിനൊപ്പമുള്ള പാചക പരീക്ഷണവും ഓർമകളും ഇപ്പോൾ വനിത പാചകം മാസികയിൽ പങ്കുവെയ്ക്കുകയാണ് ലക്ഷ്മി നായർ. കിണറിനുള്ളിൽ പോലും താൻ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് മോഹൻലാൽ ലക്ഷ്മിയോട് പങ്കുവെയ്ക്കുന്നത്.

Advertisements

വനിത പാചകം മാസികയിൽ പത്ത് വർഷം മുൻപ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായത്. ലൊക്കേഷനിൽ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല.

ശ്മശാനത്തിൽ, യുദ്ധഭൂമിയിൽ, ലോറിയുടെയും ട്രെയിനിന്റെയും മുകളിൽ, കൊടുംകാട്ടിൽ, കിണറിനുള്ളിൽ അങ്ങനെ എവിടെയെല്ലാം എന്ന് മോഹൻലാൽ പറയുന്നു.

വടക്കും നാഥൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു. ഞാൻ കിണറിൽ ചാടുന്ന രംഗമാണ്. ഉദ്ദേശിച്ച സമയത്തൊന്നും ഷൂട്ടിങ് തീർന്നില്ല. ഒടുവിൽ എനിക്കുള്ള ഭക്ഷണം പാത്രത്തിലാക്കി ചരടിൽ കെട്ടി താഴേക്കിറക്കിത്തന്നു.

അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഏറ്റവും രുചികരമായ ഭക്ഷണമാണ് സിനിമ സെറ്റുകളിൽ കിട്ടുന്നത്. നമുക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരുമെന്നും മോഹൻലാൽ അന്ന് പറഞ്ഞു.

Advertisement