അവൾക്ക് അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്, വളരെ സിസ്റ്റമാറ്റിക് ആണ്: സുപ്രിയയെ കുറിച്ച് തുറന്നു പറഞ്ഞ് പൂർണിമ

428

അന്തരിച്ച മുൻകാല സൂപ്പർനടൻ സുകുമാരന്റെ കുടുംബം മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താര കുടുംബമാണ്. അദ്ദേഹത്തിന്റെ ഭാര്യ മല്ലക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ പൂർണിയും സുപ്രിയയും കൊച്ചുമക്കളായ പ്രാർതാത്ഥയും അല്ലിയും എല്ലാം നിരവധി ആരാധകർ ഉള്ളവരും ആണ്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞ ചില കുടുംബ വിശേഷങ്ങളാണ് വൈറലായി മാറുന്നന്നത്.

Advertisements

അമ്മ മല്ലിക സുകുമാരൻ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂർണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ, അല്ലെങ്കിൽ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതുനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞ ആളാണ് അമ്മ.

Also Read
ജാസ്മിനെ പോലെ തന്നെ എന്റെ മകളെ ഞാൻ വളർത്തും; ചൊറിയാൻ വന്നവർക്ക് കിടിലൻ മറുപടി നൽകി ആര്യ

അത് ഉണ്ടാക്കി എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. ജീവിതം പൊരുതി നേടിയ ഒന്നാണ്. എത്രപേർക്ക് അങ്ങനെ പറ്റും. ആ ഊർജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന മനസാണ് അമ്മയുടേത്. ഇങ്ങനെ ഒരമ്മയെ കിട്ടിയതാണ് ഞങ്ങളുടെ ഭാഗ്യം. അമ്മക്ക് ഏറ്റവും ഇഷ്ടം തനറെ രണ്ടുമക്കളുടെയും ഇടയിൽ ഒതുങ്ങി കൂടാനാണ്.

പക്ഷെ എനിട്ടും അമ്മ ഒറ്റക്ക് ജീവിക്കാനാണ് തലപര്യപ്പെടുന്നത്. ഞാൻ മക്കൾ പറയുന്നത് പോലെയല്ല എനെറെ ഇഷ്ടത്തിനാണ് ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാന ത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്.

ആളുകളുടെ വിചാരണയോ വിധിനിർണയമോ അമ്മയെ അലട്ടാറില്ല.അമ്മയുടെ പ്രായമെത്തുമ്പോൾ എനക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം.അതുപോലെ അമ്മക്ക് എതിരെ വന്ന ലംബോർഗിനി ട്രോളുകൾ ഏറെ വിഷമിപ്പിച്ചു. പക്ഷെ അമ്മ അത് വളരെ കൂളായി കൈകാര്യം ചെയ്തു. അതിൽ ഞങ്ങൾക്ക് വലിയ സന്തോഷം തോന്നി.

അതുപോലെ വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്.അങ്ങനെ പറയാൻ കാരണം സുപ്രിയയാണ്. ആ കുട്ടിയോട് എനിക്ക് ബഹുമാനമാണ്. സുപ്രിയയെ കുറിച്ച് ചോദിച്ചാൽ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്.

Also Read
എന്റമ്മോ…. വാക്കുകളാൽ പറയാൻ കഴിയാത്ത സ്‌നേഹമാണ് നിങ്ങളോരോരുത്തരും നൽകുന്നത്; ജനങ്ങൾ കാണിക്കുന്ന സ്‌നേഹം കണ്ട് കണ്ണ് നിറയുന്നുവെന്നും ഇത്രയേറെ ജനപിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോ.റോബിൻ രാധാകൃഷ്ണൻ

കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്.അതുപോലെ സുപ്രിയയിൽ നിന്ന് പകർത്താൻ ആഗ്രഹഗിക്കുന്ന ക്വാളിറ്റികൾ എന്തെന്നാൽ സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റർ ആണവൾ. ഓരോ കാര്യത്തേയും പ്ലാൻ ചെയ്ത് ഹാർഡ് വർക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ.

എല്ലാദിവസവും ഹാൻഡിൽ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോൾ ഈസിയാണെന്ന് തോന്നും. പ്രിവിലേ ജുണ്ട്. ശരിയാണ്. ജീവിതം ഈസിയാണ് പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയിൽ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം.

പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങൾ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കേണ്ടി വന്നത് എന്നായിരുന്നു പൂർണിമ വ്യക്തമാക്കിയത്.

Advertisement