തെന്നുന്ത്യൻ സിനിമയിൽ ചെറിയ സമയം കൊണ്ട് ഒരുപിടി മികച്ച കഥാപത്രങ്ങളെ അവതരിപ്പിച്ച താരമാണ് നടി രാജശ്രി. മലയാളികൾ രാജശ്രീയെ ഓർക്കുന്നത് മേഘസന്ദേശം എന്ന ചിത്രത്തിലെ പ്രേതമായി എത്തിയ റോസ് ആയിട്ടാണ്. സുരേഷ് ഗോപി നായകനും സംയുക്ത വർമ്മ നായികയുമായി എത്തിയ സിനിമയാണ് മേഘസന്ദേശം.
അതുവരെ മലയാളികളുടെ പ്രേ ത സങ്കൽപ്പത്തെ മാറ്റി എഴുതുകയായിരുന്നു മേഘസന്ദേശം ചിത്രത്തിലൂടെ സംവിധായകൻ രാജസേനൻ. അതുവരെ വെള്ളസാരികൾ മാത്രം ഉടുത്തിരുന്ന പ്രേതത്തെ കണ്ടിരുന്ന മലയാളികൾക്ക് വ്യത്യസ്ത നിറത്തിലുള്ള സാരികൾ അണിയുന്ന പ്രേതം ഒരു കൗതുകമായിരുന്നു.
തനിക്ക് ഇഷ്ടപ്പെട്ട ആളെ നേടുന്നതിന് വേണ്ടി പിന്തുടരുന്ന പ്രേതകഥയാണ് മേഘസന്ദേശം പറയുന്നത്. സ്ഥിരം ക്ലീഷേ പ്രേത കഥ യിൽ നിന്നും ഒരുപാട് രസകരമായ തമാശകളിലൂടെ ആണ് സിനിമ മുൻപോട്ടു പോകുന്നത്. 1994 ൽ തമിഴിലെ പ്രശസ്ത സംവിധായകനായ ഭാരതിരാജയുടെ കറുത്തമ്മ എന്ന സിനിമയിലെ മുഖ്യകഥാപാത്രം ആയാണ് രാജശ്രീ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
Also Read
അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ
ഈ സിനിമ രാജശ്രീയുടെ തലവര തന്നെ മാറ്റി മറിച്ചു. തന്റെ ആദ്യ സിനിമക്ക് ശേഷം പല ഭാഷകളിലായി ഒരുപാട് അവസരങ്ങൾ രാജശ്രീയെ തേടിയെത്തി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം രാജശ്രീക്കുണ്ടായി.
മംഗല്യപല്ലക്ക് എന്ന ചിത്രത്തിലൂടെയാണ് രാജശ്രീ മലയാളത്തിലേക്ക് എത്തുന്നത്. അതിനുശേഷം സുരേഷ് ഗോപി നായകനായ മേഘസന്ദേശത്തിൽ റോസി സാമുവൽ എന്ന മുഖ്യകഥാപാത്രമായി രാജശ്രീക്ക് അഭിനയിക്കാൻ അവസരം കിട്ടി. ഏകദേശം 57 സിനിമകളിൽ തമിഴിലും തെലുങ്കിലുമായി രാജശ്രീ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ പല പ്രശസ്ത നടന്മാരോട് കൂടിയും രാജശ്രീ അഭിനയിച്ചിട്ടുണ്ട്.മോഹൻലാൽ നായകനായ രാവണപ്രഭുവിലെ സുഹറ എന്ന കഥാപാത്രവും, മോഹൻലാലിന്റെ തന്നെ മറ്റൊരു സിനിമയായ മിസ്റ്റർ ബ്രഹ്മചാരിയിലെ മീനയുടെ മൂത്ത സഹോദരിയായുമുള്ള അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. മറ്റു ചിത്രങ്ങൾ വേട്ടയാട് വിളയാട്, റൺ, നന്ദ, സേതു എന്നിവയാണ്. അവസാനമായി മലയാളത്തിൽ ചെയ്ത വേഷം ജമുനാപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായിട്ടാണ്.
അൻസാരി രാജയെ ആയിരുന്നു രാജശ്രീ ആദ്യം വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. അൻസാരി രാജ് ഒരു ബോഡി ഷേപ്പ് ജിം പ്രൊപ്രൈറ്റർ ആയിരുന്നു. വളരെ മനോഹരമായ ഹിന്ദു മുസ്ലിം ആചാരങ്ങളുടെ ഒരു സംയുക്തമായാണ് അവരുടെ വിവാഹം നടന്നത്.
Also Read
സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ
എന്നാൽ അവരുടെ വിവാഹം ജീവിതം ഏറെനാൾ നീണ്ടുനിന്നില്ല പുറത്ത് പറയാത്ത ചില കാരണങ്ങൾ കൊണ്ടാണ് അവർ വിവാഹജീവിതം ഉപേക്ഷിച്ചു. പിന്നീട് 2010 ൽ സോഫ്റ്റ്വെയർ എൻജിനീയർ ആയ ബുജങ്കർ റാവു എന്ന ആളെ വിജയവാഡയിൽ വെച്ച് രഹസ്യമായി വിവാഹം ചെയ്തു.
വളരെ പ്രശസ്തമായ കനക ദുർഗ എന്ന അമ്പലത്തിൽ വച്ചായിരുന്നു രണ്ടുപേരുടെയും വിവാഹം. വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമായിരുന്നു രണ്ടുപേരുടെയും കുടുംബാംഗങ്ങൾ കൂടാതെ വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ സീരിയൽ രംഗത്ത് ആണ് രാജശ്രി സജീവമായിട്ടുള്ളത്.