ജാസ്മിനെ പോലെ തന്നെ എന്റെ മകളെ ഞാൻ വളർത്തും; ചൊറിയാൻ വന്നവർക്ക് കിടിലൻ മറുപടി നൽകി ആര്യ

193

മലയാളം ബിഗ്‌ബോസ് ആരാധകരേയും മത്സരാർത്ഥികളേയും ഒരുപോലെ ഞെട്ടിക്കുകയും ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു പോയ വാരം ബിഗ് ബോസ് മലയാളം സീസൺ 4ൽ അരങ്ങേറിയത്. ബിഗ് ബോസ് വീട്ടിലെ ശക്തരിൽ ശക്തരയായ രണ്ട് പേരെയാണ് ഒരേ ആഴ്ച തന്നെ ഷോയ്ക്ക് നഷ്ടമായത്.

ഫൈനലിൽ എത്തുമെന്ന് എതിരാളികൾ പോലും ഉറപ്പിച്ച് പറഞ്ഞിരുന്ന ജാസ്മിൻ മൂസയും ഡോ. റോബിനും ആണ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുന്നത്. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റോബിനെ പുറത്താക്കിയപ്പോൾ ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോവുകയായിരുന്നു.

Advertisements

ജാസ്മിന്റെ പുറത്താകൽ ബിഗ് ബോസിൽ ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഷോയുടെ നിലപാടുകളെ തന്നെ ചോദ്യം ചെയ്താണ് ജാസ്മിൻ ഇറങ്ങിപ്പോയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

Also Read
ആദ്യം മുസ്ലീം യുവാവിനെ പ്രണയിത്ത് വിവാഹം കഴിച്ചു, അധികം വൈകാതെ അടിച്ച് പിരിഞ്ഞു, പിന്നീട് രഹസ്യമായി രണ്ടാം വിവാഹം; നടി രാജശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

അതേ സമയം ജാസ്മിനെ യ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. പ്രശസ്ത അവതാരകയും നടിയും ബിഗാബോസ് മുൻ മൽസരാർത്ഥിയുമായ ആര്യാ ബാബുവും ജാസ്മിനെ പിന്തുണച്ച് കൊണ്ട് ഒരു സ്റ്റോറി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

ഈ സ്റ്റോറിക്ക് ആര്യയുടെ മകൾ ജാസ്മിനെ പോലെ തന്നെ വളരട്ടെ എന്നും സെൽഫ് റെസ്‌പെക്ട് എന്താണെന്ന് പഠിക്കട്ടേ എന്നും ആയിരുന്നു ഒരാൾ മെസ്സേജ് അച്ചത്. ഉടനെ തന്നെ മെസ്സേജിന്റെ സ്രക്രീൻ ഷോട്ടെടുത്ത് ആര്യ ഈ കമന്റിട്ട ആളിന് എതിരെ പ്രതികരിക്കുക ആയിരുന്നു.

ഈ മെസേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ചിലരുടെ ആരാധകർ എത്ര ടോക്സിക്ക് ആണെന്ന് ആര്യ ചൂണ്ടിക്കാട്ടിയത്. താൻ പറഞ്ഞതിലേക്ക് തന്റെ കുട്ടിയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. നിങ്ങൾ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.

എന്നാലും എന്തിനാണ് ഇത്തരത്തിൽ താൻ പറയുന്ന കാര്യങ്ങളിലേക്ക് തന്റെ കുഞ്ഞിനെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ തനിക്ക് വന്ന മെസ്സേജിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ചോദിച്ചത്. ഇയാളുടെ പ്രൊഫൈൽ അടക്കം കാണിച്ച് കൊണ്ടാണ് താരം സ്‌ക്രീൻ ഷോട്ട് പോസ്റ്റായി പങ്കുവെച്ചത്. എന്നാലിപ്പോൾ നിലവിൽ ആര്യ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

Also Read
വിമർശിച്ചാൽ അവരുടെ മുൻപിൽ അത് തന്നെ ചെയ്യും, അവരാരാണ് എന്നോട് അത് ചെയ്യരുത് എന്ന് പറയാൻ ; ആരുടെ മുൻപിലും ഒന്നും അടിയറവ് വയ്ക്കേണ്ട ആവശ്യമില്ല : വൈക്കം വിജയലക്ഷ്മി

അതേ സമയം അതിന്റെ കാരണവും താരം തന്റെ സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകളെ ജാസ്മിൻ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവും ആയി വളർത്തും എന്നും പറഞ്ഞുകൊണ്ടാണ് ആര്യം രംഗത്ത് വന്നിരിക്കുന്നത്.

തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴക്കരുത് എന്ന് കൂടി പറഞ്ഞ് തനിക്ക് സന്ദേശം അയച്ച വ്യക്തി ക്ഷമാപണം നടത്തിയത് കൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞെന്നും ആര്യ വ്യക്തമാക്കി. അതേ സമയം ജാസ്മിനും റോബിനും പുറത്തായതോടെ ബിഗ് ബോസ് വീട്ടിലെ രംഗങ്ങളും മാറി മറഞ്ഞിരിക്കുകയാണ്.

ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന രണ്ട് പേരാണ് പുറത്തായിരിക്കുന്നത്. ഇനി അവശേഷിക്കുന്നവരിൽ ആരൊക്കെ അവസാന ഘട്ടത്തിലേക്ക് എത്തുമെന്നത് കണ്ടറിയേണ്ടതാണ്. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

Advertisement