കാതൽ സന്ധ്യയുമായി ചേർന്ന ചെയ്ത ആ സീൻ എന്നെ വല്ലാതെ വലച്ചു: വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

133

ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ മികച്ച രചയിതാവും സംവിധായകനും നടനുമായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് പ്രവേശിച്ച വിനീത് ശ്രീനിവാസൻ ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്.

Read More:
ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന വീഡിയോയുമായി മൃദുല: സന്തോഷം അറിയിച്ച് ആരാധകർ

Advertisements

വിനീത് സിനിമയിൽ എത്തിയത് പിന്നണി ഗായകനായിട്ടാണെങ്കിലും പിന്നീട് സംവിധാനം, തിരക്കഥാരചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടാറുള്ള താരം കൂടിയാണ് വിനീത് ശ്രീനിവാസൻ.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താൻ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ചാണ് വിനീത് ശ്രീനിവസൻ തുറന്ന് പറയുന്നത്.

Read More:
ഉർവശിയുമായി പിരിഞ്ഞപ്പോൾ കുഞ്ഞാറ്റയെ കൂടെ കൊണ്ട് പോരാൻ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമായിരുന്നു, അതിന് ഒരു കാരണവുമുണ്ട്: മനോജ് കെ ജയൻ

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ കാതൽ സന്ധ്യയുമായി അഭിനയിച്ച റൊമാൻസ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങൾ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്. റൊമാൻസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും.

സന്ധ്യയുമായി ട്രാഫിക്കിൽ ചെയ്ത റൊമാന്റിക് സീൻ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകൾ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീൻ പൂർത്തികരിച്ചത്. പക്ഷേ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിൽ അഭിനയിക്കുമ്‌ബോഴൊന്നും ഈ റൊമാന്റിക് സീൻസ് എനിക്ക് പ്രശ്നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

Advertisement