വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർനടിയാണ് ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തി പിന്നീട് നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി ശ്വേതാ മേനോൻ.
ബിഗ് സ്‌ക്രീനിന് ഒപ്പം തന്നെ മിനിസ്‌ക്രീൻ ഷോകളിലും സജീവമായ താരം ഭർത്താവ് ശ്രീവൽസൽ മേനോനൊടൊപ്പവും മകൾ സബൈനയ്ക്കൊപ്പവും ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. അതേ സമയം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.
ലോക്ഡൗണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന സ്നേഹം പിന്നീട് മാറിയതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തമാശ രീതിയിൽ ശ്വേത പറയുകയാണ്. വിഷു എല്ലാം കഴിഞ്ഞ് ഏപ്രിൽ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു.
പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതിൽ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സർപ്രൈസ് എന്ന് പറയാൻ പറ്റില്ല. ഞാൻ ഒന്നും ഓർക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കിൽ എന്റെ പിതാവ് പോയത് മാത്രമാണ് മറക്കാനാവാത്തത്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛൻ എന്റെ കൂടെ ഉണ്ടെന്നാണ്.
Also Read
അമ്മ ആയതിന് ശേഷമുള്ള കിടു ഫോട്ടോഷൂട്ടുമായി മിയ ജോർജ്, തടികൂടിയെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ
അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല. പിന്നെ കുറേ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോർത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാൻ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങൾ പറഞ്ഞും കേട്ടും ഞാൻ തന്നെ ഒരുപാട് ചിരിക്കാറുണ്ട്. കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല.
ആ തെറ്റുകൾക്കൊപ്പം ചില നല്ല കാര്യങ്ങൾ കൂടി നടന്നത് കൊണ്ടാണ് ഞാൻ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാൻ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈൻഡ്. അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും താരം പറയുന്നു.