തമിഴ് സിനിമയലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ എത്തി ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താര സുന്ദരിയാണ് ശരണ്യ ആനന്ദ്. അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരമാണ് ശരണ്യ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മേജർ രവിയുടെ സംവിധാനത്തിൽ എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് വിനയന്റെ ആകാശഗംഗ 2 എന്ന സിനിമയിലും കൂടി എത്തിയതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ശരണ്യ ആനന്ദ് ഇപ്പോൾ മിനി സ്‌ക്രീനിലെ മിന്നും താരമാണ്.
ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയടെ മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. അതേ സമയം തമിഴകത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള തനിക്ക് സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ചതിയെ കുറിച്ച് ശരണ്യ തുറന്നു പറഞ്ഞത് ആണ ഇപ്പോൾ വൈറലാകുന്നത്.
സിനിമക്ക് പുറമെ സീരിയലിലും സജീവമായ താരത്തിന് മലയാളത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചാണ് മനസ്സ് തുറന്നിരിക്കുകയാണ്. അവസരങ്ങൾ തേടി വന്നപ്പോൾ ഒട്ടേറെ ചതി കുഴികൾ കാണേണ്ടി വന്നു എന്നാണ് താരം പറയുന്നത്. തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത്.
അപ്പോൾ ഒകെ പറയും എങ്കിൽ കൂടിയും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട്. എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും താരം പറയുന്നു.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു എന്നും താരം പറയുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സീരിയൽ ലോകത്തിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള കുടുംബവിളക്ക് എന്ന സീരിയലിൽ വേദിക എന്ന കഥാപാത്രമായാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
വില്ലത്തിയുടെ വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വമ്പൻ സ്വീകാര്യത ലഭിച്ച സീരിയലിൽ കൂടി സിനിമയിൽ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്. അതേ സമയം കഴിഞ്ഞ വർഷം താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. മനേഷ് രാജൻ നായരായിരുന്നു താരത്തെ വിവാഹം കഴിച്ചത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അച്ചായൻസ്, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.