ഏറ്റവും പ്രിയപ്പെട്ടവളേ എന്നെന്നും നിന്നെ സ്നേഹിക്കുന്നു; ഭാവനയോട് മഞ്ജു വാര്യർ

41

കമൽ സംവിധാനം ചെയ്ത 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാവന. തന്റെ പതിനാറാം വയസ്സിൽ മലയാള സിനിമയിലെത്തിയ ഭാവനയ്ക്ക് നമ്മൾ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി അവസരങ്ങളാ ലഭിച്ചത്.

അതേ വർഷം തന്നെയിറങ്ങിയ തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ എന്നീ ഹിറ്റ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി ഭാവന എത്തി. നമ്മളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ഭാവന കരസ്ഥമാക്കി.

Advertisements

ദൈവനാമത്തിൽ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള കേരള സർക്കാർ പുരസ്‌കാരവും ഭാവന നേടയിട്ടുണ്ട്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും എല്ലാം താരമെത്തി. വിവാഹശേഷം മലയാളത്തിൽ സജീവമല്ലെങ്കിലും കന്നഡ അടക്കമുള്ള അന്യഭാഷാ സിനിമകളിൽ ഭാവന ഇപ്പോഴും തിരക്കിലാണ്.

അതേ സമയം ഭാവനയുടെ ജന്മദിനമായിരുന്നു ജൂൺ ആറിന്. താരത്തിന് ആശംസകൾ അറിയിച്ചെത്തിയത് നിരവധി ആരാധകർ ആയിരുന്നു. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരും ഭാവനയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് മഞ്ജു വാര്യർ ആശംസയറിച്ചിരിക്കുന്നത്.

ഭാവനയോടുള്ള സ്നേഹവും അടുപ്പവുമെല്ലാം ഒരൊറ്റ വാചകത്തിലൂടെ മഞ്ജു വാര്യർ വ്യക്തമാക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ, എന്നെന്നും നിന്നെ സ്നേഹിക്കുന്നു, എന്നാണ് മഞ്ജു വാര്യർ ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.

മഞ്ജു വാര്യരുടെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം
തമിഴിലും കന്നടയിലും വിവിധ ചിത്രങ്ങളിൽ നായികയായ ഭാവന ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ്. ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്നീ കന്നട ചിത്രങ്ങളിലാണ് ഇപ്പോൾ ഭാവന അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisement