കഴിഞ്ഞ മുപ്പത് വർഷമായി മലയാള സീരിയൽ സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ബീന ആന്റണി. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരരായ താരദമ്പതികളുമാണ് മനോജ് കുമാറും ബീന ആന്റണിയും. ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വർഷങ്ങളായി അഭിനയത്തിൽ തുടരുകയാണ് ഇരുവരും. ഒന്നിച്ച് ഭാര്യാ ഭർത്താക്കന്മാരായും ഇവർ സീരിയസുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ഇവർ രണ്ടുപേരും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈഖലാകുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരുടെയും ഒരു രസകരമായ അഭിമുഖം ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പെട്ടെന്ന് ഇമോഷണലാവുന്നയാളാണ് താനെന്ന് മനോജ് പറയുന്നു. ചെറിയൊരു പാട്ടോ സിനിമയിലെ രംഗങ്ങളോ കണ്ടാൽ സങ്കടം വരും. താനെന്താണ് കാണുന്നത് അതിന് അനുസരിച്ച് റിയാക്റ്റ് ചെയ്യും.അതുപോലെ തന്നെ പെട്ടെന്ന് ദേഷ്യം വരാറുണ്ട്. ദേഷ്യം വന്നാൽ ചാട്ടമാണ് സിംഹഗർജനം പോലെയാണ്.
പെട്ടെന്ന് അത് തീരും. ഈ ദേഷ്യപ്പെട്ടയാളാണോ മുന്നിൽ നിൽക്കുന്നതെന്ന് നമുക്ക് തോന്നിപ്പോവും. മുൻപും ഇതേ സ്വഭാവമാണ്. വിവാഹത്തിന് ശേഷം തനിക്ക് മുന്നിൽ അഭിനയിച്ചിട്ടില്ല. ഇതേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ബീന ആന്റണി പറയുന്നു.
വിവാഹത്തിന് ഒരുവർഷം മുൻപ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. സ്വഭാവത്തെക്കുറിച്ചൊക്കെ അറിയാമായിരുന്നു. ഇതൊക്കെ സഹിക്കാനാവുമോയെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. പെടെന്ന് മൂഡൗട്ടാവുന്നയാളാണ് മനോജ്.
ചെറിയ കാര്യങ്ങൾക്ക് പോലും. അത് ആ ദിവസം നശിപ്പിക്കും. തന്റെ വീക്ക്നെസ്സിനെക്കുറിച്ചൊക്കെ ബീനയോട് പറഞ്ഞിട്ടുണ്ട്. അത് അറിഞ്ഞ് ബീന ചെയ്യണം. എന്നാൽ ആ സമയത്ത് അതേ ടെംപറിൽ ബീനയും നിൽക്കാറുണ്ട്. ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് മനു എത്താറുണ്ട്.
ചെറിയ കള്ളങ്ങളാണ് എന്നും തനിക്ക് ഫീലാവാറുള്ളത്. എവിടെയാണെന്ന് ചോദിച്ചാൽ ഇപ്പോൾ വരുമെന്ന് പറയും. അത്തരത്തിലുള്ള കള്ളങ്ങളൊക്കെയാണ് പറയാറുള്ളത്. ഇങ്ങനെയുള്ളതൊക്കെയേ ഉള്ളൂ. ദേഷ്യപ്പെട്ട് വീട്ടിൽ നിന്നിറങ്ങി പോവാറുണ്ട്. ഇറങ്ങിപ്പോയിട്ട് കറങ്ങിയിട്ട് തിരിച്ച് വീട്ടിലേക്ക് തന്നെ വരും.
ബൈക്കൊക്കെ എടുത്താണ് പോവാറുള്ളത്. തുടക്കത്തിൽ ഇറങ്ങിപ്പോയപ്പോൾ എന്റെ ഹൃദയം തകർന്നുപോയിട്ടുണ്ടെന്ന് ബീന ആന്റണി പറയുന്നു.
പിന്നെ മോനെ വിടും അവൻ വന്ന് സെന്റിയടിക്കാൻ തുടങ്ങുന്നതോടെ താൻ തിരിച്ചുവരുന്ന പതിവായിരുന്നു. ഇത് ശീലമായി മാറിയപ്പോൾ ആരും വരാത്ത അവസ്ഥയായെന്നും മനോജ് പറയുന്നു. ഇറങ്ങിപ്പോവുമ്പോൾ ബൈക്കാണ് എടുക്കാറുള്ളത്. ബൈക്ക് സ്റ്റാർട്ടാക്കി അങ്ങോട്ട് നോക്കും, ആരേലും വരുന്നുണ്ടോയെന്ന്. ഇവർ ഇരുവരും വരാതെ ടിവിയൊക്കെ കണ്ടിരിക്കുകയാവും. പിന്നെ ജംഗ്ക്ഷൻ വരെ പോയി തിരിച്ചുവരും.
പോയാലും താൻ എങ്ങോട്ട് പോവാനാണ്, ഇവരെ വിട്ട് അങ്ങനെ പോവാൻ തനിക്ക് പറ്റുമോയെന്നും മനോജ് ചോദിച്ചിരുന്നു.വിവാഹത്തിന് മുന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു അതുകൊണ്ട് സ്വഭാവത്തിലെ ദൂഷ്യങ്ങളെല്ലാം ഞങ്ങൾക്ക് പരസ്പരമറിയാം. പെട്ടെന്ന് ഇമോഷണലാവുന്നയാളാണ് താനെന്ന് മനോജ് പറയുന്നു. മനോജട്ടൻ നല്ല ദേഷ്യമുള്ള വ്യക്തിയാണെന്ന് ബീന പറയുന്നു. എന്നാൽ പെട്ടന്ന് ദേഷ്യം പോകും.
ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.
വിവഹത്തിന് മുമ്പും ശേഷവും സ്വഭാവം ഒരുപോലെയാണ്. തൊക്കെ സഹിക്കാനാവുമോയെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. പെടെന്ന് മൂഡൗട്ടാവുന്നയാളാണ് മനോജ്. ചെറിയ കാര്യങ്ങൾക്ക് പോലും. അത് ആ ദിവസം നശിപ്പിക്കും. തന്റെ വീക്ക്നെസ്സിനെക്കുറിച്ചൊക്കെ ബീനയോട് പറഞ്ഞിട്ടുണ്ട്. അത് അറിഞ്ഞ് ബീന ചെയ്യണം. എന്നാൽ ആ സമയത്ത് അതേ ടെംപറിൽ ബീനയും നിൽക്കാറുണ്ട്. ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് മനു എത്താറുണ്ടെന്നും ബീനാ ആന്റണി പറയുന്നു.