സ്വകാര്യ ചാനലായ ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് മേഘനാ വിൻസന്റ്. ഈയിടയാണ് അമൃതയെ അവതരിപ്പിച്ച മേഘ്ന വിവാഹമോചിതയായത്. ഇതിനെ പറ്റി നിരവധി വാർത്തകളെത്തിയിരുന്നു പ്രചരിച്ചത്.
ഇപ്പോൾ മേഘന തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ ചില വെളിപ്പെടുത്തലുകൾ ശ്രദ്ധനേടുകയാണ്. ആരാധകരുടെ ചില ചോദ്യങ്ങൾക്കാണ് മേഘ്ന ഉത്തരം പറഞ്ഞിരിക്കുന്നത്. വളരെ പക്വതയോടെയാണ് മേഘന ചില കാര്യങ്ങൾ പറഞ്ഞത്.
വിവാഹമോചനത്തിൽ തെല്ലും ദുഖമില്ലെന്ന് തെളിയിക്കുന്നതായിരുന്നു മേഘനയുടെ വാക്കുകൾ, എല്ലാവർക്കും ലൈഫിൽ ഇങ്ങനെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതം എന്ന് പറയുന്നത് അങ്ങനെ ഓരോ പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടായിരിക്കുമല്ലോ പോകുന്നത്.
മെയിൻ ആയി പറയാൻ ഉള്ളത് അപ്രതീക്ഷിതമായ സംഭവങ്ങൾ വരുമ്പോൾ നമ്മൾ ഒരിക്കലും സ്റ്റക്ക് ആയി നിക്കരുത്. സ്റ്റക്ക് ആയി നിൽക്കുമ്പോൾ ആണ് ഗുരുതരമാകുന്നത്. ആർക്കും വേണ്ടി ആരും നിക്കില്ല. നമ്മൾ അപ്പോൾ മുൻപോട്ട് പോയ്കൊണ്ടേ ഇരിക്കണം.
എനിക്ക് നന്നായിട്ട് അറിയാം നിങ്ങളിലും മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്തു ജീവിതത്തിൽ കടികിട്ടി ഡിപ്രെഷനിൽ ആയവർ ഒരുപാടുണ്ട് എന്ന്. അതൊന്നും ഓർത്ത് തളരരുത് നിങ്ങളുടെ വർക്കിൽ മാത്രം ഫോക്കസ് ചെയ്തു മുൻപോട്ട് പോയ്കൊണ്ടേ ഇരിക്കുക, എന്നും മേഘന പറഞ്ഞു. ആരുടെയും മുന്നിൽ ഒന്നും തെളിയിക്കേണ്ട.
നിങ്ങൾക്ക് അറിയാല്ലോ നിങ്ങൾ നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അതുകൊണ്ട് നിങ്ങൾക്ക് എന്തായാലും ഒരിക്കൽ നല്ലത് മാത്രം വരും എന്നും മേഘന വീഡിയോയിലൂടെ പറയുന്നു. ഈ ഒരാഴ്ചായി എന്നൊട് എല്ലാവരും വന്നു ചോദിക്കുന്നു സന്തോഷായിട്ടിരിക്കുന്നോ ചേച്ചി, എപ്പോഴും സേഫ് ആയും സന്തോഷമായും ഇരിക്കണം എന്നൊക്കെ പറയാറുണ്ട്.
എന്തൊകൊണ്ടാണ് അത്തരമൊരു ചോദ്യം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഈ ഒരാഴ്ചയായിട്ടാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷമായിട്ടും സുഖമായിട്ടും, സേഫ് ആയിട്ടും ഇരിക്കുന്നത് എന്നും മേഘന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ആരാണ് പ്രതിസന്ധിഘട്ടങ്ങളിൽ ശക്തി എന്ന് ചോദിച്ചപ്പോൾ, എനിക്ക് ശക്തി ഞാൻ തന്നെയാണ് എന്നായിരുന്നു മേഘനയുടെ പ്രതികരണം. നമ്മൾക്ക് എപ്പോഴും നമ്മൾ തന്നെയാണ് കൂട്ട് എന്നും മേഘന വ്യക്തമാക്കിയിരുന്നു.