ഒരിക്കലും പറയാത്ത പ്രണയകഥ, ക്യൂട്ടീസിന് ആശംസകൾ, വാപ്പിച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ, ഏറ്റെടുത്ത് ആരാധകർ

263

അഭിനയജീവിതത്തിൽ 50 വർഷവും പിന്നിട്ട് ഇപ്പോഴും തകർപ്പൻ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് മലയാളത്തിന്റെ അഭിനയ സാമ്രാട്ട് മെഗസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകൾ നേർന്ന് എത്തിയത്. മകൻ ദുൽഖർ സൽമാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും നേർന്ന ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.

Advertisements

മമ്മൂട്ടിയുടെയും സുൽഫത്തിന്റേയും പഴയ ഒരു മനോഹര ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ദുൽഖർ സൽമാൻ കുറിപ്പുമായി എത്തിയത്. ഒരിക്കലും പറയാത്ത പ്രണയ കഥ, ക്യൂട്ടായ ജോഡിക്ക് സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ എന്നായിരുന്നു ദുൽഖർ കുറിച്ചത്.

Also Read
ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ കാവ്യാ മാധവന്റെ അമ്മ ക്വട്ടേഷൻ കൊടുത്തു എന്ന് ബൈജു കൊട്ടാരക്കര, മാഡം ശ്യാമള മാധവനെന്ന് സംശയം, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറൽ ആയി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഡിക്യുവിന്റെ പോസ്റ്റിന്റെ താഴെ താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തുന്നത്. അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ.

മകളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെയും പരാമർശിച്ചാണ് ദുൽഖർ ജന്മദിന ആശംസകൾ നേർന്നിരുന്നത്.
മാലാഖയെന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചത്. കൊച്ചു മകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.

എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു എന്ന ക്യാപ്ഷനോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വിവിധ മൂവി ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. കഴിഞ്ഞ വർഷവും മമ്മൂട്ടി മറിയത്തിന് പിറന്നാൾ ആശംസ നേർന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

Also Read
ഫസ്റ്റ് നൈറ്റിൽ എന്റെ മുഖത്തിനിട്ട് അടിച്ചു, കൈയ്യും കാലും കെട്ടിയിട്ട് റേ പ്പ് ചെയ്തു: ജാസ്മിൻ മൂസയുടെ വീഡിയോ വീണ്ടും വൈറൽ

മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയയും കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയം അമീറയുടെ പഴയ ഫോട്ടോ ഷെയർ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ കുറിപ്പ്.

Advertisement