യമുന വീണ്ടും ഗർഭിണി? തുറന്നു പറഞ്ഞ് യമുനയും ഭർത്താവ് ദേവനും

5514

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സിനിമാ സീരിയൽ താരമാണ് നടി യമുന. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള യമുന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ പാവം അമ്മയെ അവതരിപ്പിച്ചാണ് ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

അതേ സമയം വിവാഹ മോചിതയായിരുന്ന യമുന അടുത്തിടെ രണ്ടാം വിവാഹം കഴിച്ചിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാർത്തകൾ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞ് കഴിഞ്ഞു.

Advertisements

ഇതിനിടയിൽ യമുന ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു. അതിന് ശേഷം വിശേഷങ്ങൾ പങകുവെയ്ക്കൽ ഈരുവരും യുട്യൂബിലൂടെയാക്കി. ഏറ്റവും പുതിയതായി ആരാധകരുടെ പല സംശയങ്ങൾക്കുള്ള മറുപടിയുമായിട്ടാണ് താരദമ്പതിമാർ എത്തിയിരിക്കുന്നത്.

രണ്ട് പേരും ഇനിയൊരു വിവാഹം കഴിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യം മുതൽ യമുന മൂന്നാമതും ഗർഭിണിയാണോ എന്നതടക്കം നിരവധി ചോദ്യങ്ങളായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇനിയൊരു സാഹചര്യത്തിൽ രണ്ട് പേരും ഒറ്റപ്പെട്ടാൽ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

ഞങ്ങൾ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തൽകാലം അത് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങൾ രണ്ട് പേരിലൊരാൾക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവൻ പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കൾ എന്തുകൊണ്ടാണ് അങ്കിൾ എന്ന് വിളിക്കുന്നത്.

ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാൽ എന്താ കുഴപ്പമെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. കുറേ കാലം യുഎസിൽ ആയിരുന്നത് കൊണ്ട് ദേവൻ എന്ന പേര് വിളിച്ചാൽ പോലും എനിക്ക് കുഴപ്പമില്ല.

ഇതാ നിന്റെ അച്ഛൻ, അല്ലേൽ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മൾ കുട്ടികളെ വളർത്തുന്നത്. ഇതിനിടയിൽ ദമ്പതിമാർ തമ്മിൽ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളാണ്.

ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തിൽ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാൻ ആഗ്രമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അവർ വിളിക്കും. അതിലവർക്ക് യാതൊരു മടിയുമില്ല.

പക്ഷേ നാച്ചൂറലായി അവരുടെ മനസിൽ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോൾ അത് മാറ്റിയാൽ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തിൽ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. അല്ലാതെ ആ സ്ഥാനത്ത് കേറി നിൽക്കേണ്ട കാര്യമില്ലെന്ന് ദേവൻ പറയുന്നു.

അതുപോലെ ദേവന്റെ മകൾ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കിൽ കുഴപ്പമില്ല. പിന്നെ ഏറ്റവും കൂടുതൽ പേരും ചോദിച്ചത് യമുന ഗർഭിണിയാണോ എന്നാണ്.

ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെൺകുട്ടികളാണ് ഞങ്ങൾക്കുള്ളത്. ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണ്.

പിന്നെ ഈ റേഷനരിയു ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്നം എനിക്കും ഉണ്ട്. അത് കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് യമനുനയും ദേവനും പറയുന്നു.

Advertisement