കുടുംബപ്രാരാബ്ധവും ദാരിദ്ര്യവും മൂലം ഒരു ജോലിക്ക് വേണ്ടി നാടുവിട്ടിട്ടുണ്ട്, ഒരു വാടക വീടിന് വേണ്ടി നായയെപ്പോലെ ചെന്നൈയിൽ അലഞ്ഞിട്ടുണ്ട്; ജീവിതം പറഞ്ഞ് വിജയ് സേതുപതി

79

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് നടനാണ് വിജയ് സേതുപതി. മക്കൾ ശെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ നിരവധി സൂപ്പർഹിറ്റ് സിനമകൾ സമ്മാനിച്ചിട്ടുള്ള വിജയ് സേതുപതി തമിഴിലെ നമ്പർ വൺ നായകന്മാരിൽ ഒരാൾ കൂടിയാണ് ഇപ്പോൾ.
.
അതേ സമയം സിനിമയിൽ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും എന്നാൽ അതിന് വേണ്ടി താൻ അഭിനയം പഠിച്ചിട്ടില്ലെന്നും പറയുകയാണ് വിജയ് സേതുപതി ഇപ്പോൾ. താൻ അഭിനയിച്ച കൂടുതൽ ചിത്രങ്ങളിലും തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളുണ്ടെന്നും ആ അനുഭവങ്ങളാണ് തന്നെ ലാളിത്യത്തോടെയും വിനയത്തോടെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിജയ് സേതുപതി പറയുന്നു.

ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിൽ നിന്നാണ് അഭിനയപഠനം തുടങ്ങുന്നത്. അതിന് ശേഷം സഹ അഭിനേതാക്കളിൽ നിന്നാണ് അഭിനയം പഠിക്കാൻ തുടങ്ങിയത്. ഞാൻ ചെന്നൈയിൽ ഒരു വാടക വീടിന് വേണ്ടി നായയെപ്പോലെ അലഞ്ഞിട്ടുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിൽ അഭിനയിച്ചത്.

ഇതേപോലെ ഞാൻ അഭിനയിച്ച കൂടുതൽ ചിത്രങ്ങളിലും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളുണ്ട്.
കുടുംബപ്രാരാബ്ധം, ദാരിദ്ര്യം തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്തേക്ക് ജോലി തേടി പോകേണ്ടി വന്നിട്ടുണ്ട്. അവിടെ കുറേ വർഷങ്ങൾ ജോലി ചെയ്ത് തിരിച്ചു നാട്ടിലേക്ക് വന്ന ശേഷമാണ് സിനിമയിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

വളരെ കഷ്ടപ്പെട്ട് നടത്തിയ ഓരോ ശ്രമങ്ങൾ വിജയിക്കാൻ തുടങ്ങി. ഏത് ജോലിയാണെങ്കിലും അത് അർപ്പണബോധത്തോടെ ചെയ്യുകയാണെങ്കിൽ വിജയം സുനിശ്ചിതം എന്നാണെന്റെ അനുഭവം. എന്റെ ഇന്നത്തെ ഈ വളർച്ചയ്ക്ക് മുഖ്യമായ കാരണം എനിക്കും എന്റെ മനസാക്ഷിക്കും ഇടയിലുള്ള പോരാട്ടങ്ങളാണ് എന്നാണ് വിശ്വാസം.

ഭാഗ്യം എന്നതിനെ കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല. ഒരുപക്ഷേ അതും എന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകാം. പക്ഷേ അതെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നില്ല, വിജയ് സേതുപതി പറയുന്നു.
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും കരകയറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലേക്ക് വന്നത്.

സിനിമ എന്നെ ചതിച്ചില്ല. അതുകൊണ്ട് സിനിമയോടുള്ള വിശ്വാസം വർധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. സിനിമ എപ്പോഴാണ് എന്നെ കൈവിടുന്നത് അപ്പോഴാണ് ഇനി എനിക്ക് വിശ്രമം എന്നും വിജയ് സേതുപതി പറയുന്നു.

Advertisement