മലയാള സിനിമയിലെ സൂപ്പർതാര കുടൂംബമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. മെഗാസ്റ്റാർ മാത്രമല്ല മകൻ ദുൽ ഖർ സൽമാനും തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ്. മലയാളികൾ കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖർ ബോളിവുഡിലും താരമാണ്.
മെഗാസ്റ്റാറിന്റെ കുടുംബത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് മേയ് അഞ്ച്. മകൻ ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാവുന്നു. രാവിലെ മുതൽ താരപുത്രിയ്ക്കുള്ള പിറന്നാൾ സന്ദേശങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
മലയാളത്തിലെ നിരവധി താരങ്ങൾ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊച്ചുമകൾക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.
നേരത്തെ മറിയത്തിന് ആശംസകൾ നേർന്ന് നടി നസ്രിയ നസീമും നടൻ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും ഞങ്ങളുടെ മാലാഖ കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ. നിനക്ക് നാല് വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ ഡിയർ,’ എന്നായിരുന്നു നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. ഇന്ന് നാല് വയസായി. ഈ വർഷം മുഴുവൻ നീ അടുത്ത ജന്മദിനത്തിന് വേണ്ടിയായിരിക്കും കാത്തിരിക്കുകയെന്ന് ഞങ്ങൾക്ക് അറിയാം. നിന്റെ സ്പെഷ്യൽ ദിവസം മനോഹരമായെന്ന് ഞങ്ങൾ വിശ്വസിക്കുകയാണ്. എന്നും ദുൽഖർ പറയുന്നു.