മെഗാസ്റ്റാറിനും പ്രിയതമയ്ക്കും നാൽപ്പത്തിരണ്ടാം വിവാഹവാർഷികം, ആശംസകളുമായി താരങ്ങളും ആരാധകരും ഒപ്പം ദുൽഖറും

64

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യ സുൽഫിത്തിനും ഇന്ന് നാൽപ്പത്തിരണ്ടാം വിവാഹവാർഷികം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നത്.

മകനും യുവ സൂപ്പർതാരവുമായ ദുൽഖർ സൽമാനും മമ്മൂട്ടിയ്ക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് രംഗത്തെത്തി . മമ്മൂട്ടിയുടെയും ഭാര്യ സുൾഫത്തിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ നേർന്നത്.

Advertisements

ഹാപ്പി ആനിവേഴ്സ്റി ഉമ്മാ, പാ. നിങ്ങളെന്താണോ അതുപോലെയാകാനാണ് ഞങ്ങളെല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ദുൽഖർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞത്. നിരവധി പേരാണ് ദുൽഖറിന്റെ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. എത്രയും പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഇത്തയ്ക്കും ആശംസകളെന്ന് നടൻ മനോജ് കെ. ജയൻ കമന്റ് ചെയ്ത്.

നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുൽഫത്തിന്റെ പൂർണപിന്തുണയോടെ ആണ് സിനിമയിലെക്കിയത് കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി.

മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബവിശേഷങ്ങളറിയാൻ ആരാധകർക്കും താൽപ്പര്യമാണ്. 1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖറും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു.

നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എടുത്തു പറയാറുമുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ.സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്.

തന്റെ കുടുംബ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ്, ഒരു വിവാഹ മോചന കേസിൽ കോടതിയിൽ ഹാജരായിരുന്നു. പ്രായമേറിയ ദമ്പതികളായിരുന്നു വിവാഹമോചനത്തിനായി എത്തിയത്. കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കെ കേസിലെ കക്ഷികളിലൊരാളായ ഭാര്യ തലകറങ്ങി വീഴുകയായിരുന്നു.

അപ്പോൾ മമ്മൂട്ടിയേയും അവിടെ കൂടിയിരുന്നവരേയും ഞെട്ടിച്ചു കൊണ്ട് ഭർത്താവ് ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തി. ഭാര്യയെ എടുത്തയാൾ ഉടനെ ആശുപത്രിയിലേക്ക് പോയി. ഇതിത്രയും കണ്ടു നിന്ന മമ്മൂട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവർക്ക് പിരിയണമെന്ന് ആഗ്രഹമില്ലായിരുന്നു. പക്ഷെ അവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് വേർപിരിയിലേക്ക് എത്തിച്ചത്.

എന്താണ് യഥാർത്ഥ സ്‌നേഹമെന്ന് താനപ്പോൾ തിരിച്ചറിഞ്ഞുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അവരെപ്പോലെ തന്റെ പങ്കാളിയേയും സ്‌നേഹിക്കണമെന്ന് അന്ന് അവിവാഹിതനായിരുന്ന മമ്മൂട്ടി തീരുമാനിക്കുക ആയിരുന്നു.

അതേ സമയം മമ്മൂട്ടിയുടെയും സുൾഫത്തിന്റെയും പഴയ ചിത്രങ്ങളും ദുൽഖറും സഹോദരി സുറുമിയും നിൽക്കുന്ന ചിത്രങ്ങളുമെല്ലാം ആരാധകർ ദുൽഖറിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ദുൽഖറിന്റെ മകൾ മറിയത്തിന്റെ നാലാം ജന്മദിനമായിരുന്നു.

കൊച്ചുമകൾക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.

Advertisement