മികച്ച രീതിയിൽ ഞാൻ സ്‌കോർ ചെയ്ത എല്ലാ സിനിമകളിലും ജയറാം ആയിരുന്നു എന്റെ നായകൻ, തൊഴണം അദ്ദേഹത്തെ: നടി ഉർവശി

9

വർഷങ്ങൾ ആയി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഉർവ്വശി. ഉർവശി എന്ന അഭിനേത്രിക്ക് പകരംവെക്കാൻ ഇന്ന് ഈ നിമിഷം വരെയും മറ്റൊരു താരം ഇല്ല എന്നതാണ് സത്യം. ഇന്നും അഭിനയ രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന ഉർവശി തമിഴ് മലയാളം സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം തന്റെ ചിലസിനിമ അനുഭവങ്ങൾ അടുത്തിടെ നടി തുറന്ന് പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും ഉർവശിയുടെ നായകനായി എത്തിയിട്ടുള്ള ആളാണ് നടൻ ജയറാം, ഇവരുടെ കോമ്പൊയിൽ മലയാളത്തിൽ ഉണ്ടായിട്ടുള്ളത് ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപിടി മികച്ച സിനിമകളാണ്.

Advertisements

മാളൂട്ടി എന്ന സിനിമയിൽ ഉണ്ടായ രസകരമായ നിമിഷത്തെ കുറിച്ചും ഉർവശി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ: ഒരുപാട് ശ്രമപ്പെട്ട് ബുദ്ധിമുട്ടി എടുത്ത രംഗങ്ങളാണ് മാളൂട്ടിയിലെ ഞങ്ങളുടെ റൊമാന്റിക് സീനുകൾ. അതിൽ ഞാനും ജയറാമും തമ്മിൽ ഒരുപാട് റൊമാന്റിക് സീനുകളുണ്ട്.

അത് ഇപ്പോൾ കാണുമ്പോൾ രസകരമായി തോന്നുമെങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പിച്ചുകളും കുത്തലുകളും ജയറാം കൊണ്ടിരുന്നു. ‘ജയറാമിനോട് ചോദിക്കണം എന്റെ അന്നത്തെ ആ ദയനീയ അവസ്ഥ. കാരണം ഭരതൻ അങ്കിളിനോട് പറഞ്ഞാൽ ആ സീൻ മാറ്റത്തില്ല. ഞാൻ കുറെ പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല.

അതിൽ കുളിമുറിയിൽ വെച്ച് ജയറാമിനെ കെട്ടിപ്പിടിക്കുന്ന സീനിൽ ഞാൻ കൈയ്യിലെ നഖം വെച്ച് ജയറാമിനെ കുത്തുമായിരുന്നു. മതിയെന്ന് പറ വേഗം നിർത്താൻ പറ എന്നൊക്കെ പറഞ്ഞോണ്ട്. അപ്പോൾ എന്റെ കുത്തും പിച്ചും എല്ലാം കൊണ്ടൊണ്ട് ജയറാം പറയും, പൊടിമോളെ നിനക്ക് പറ്റത്തില്ലെങ്കിൽ ഡയറക്ടറോട് പറയണം, എന്നെ ഉപദ്രവിക്കരുത് എന്തിനാണ് എന്നൊക്കെ. ഞാൻ വളര ക്രൂ ര മായിട്ട് അപ്പോഴും ജയറാമിനെ ഉ പ ദ്രവ ി ക്കുകയിരുന്നു എന്നും ഉർവശി പറയുന്നു.

ഒരിക്കൽ പോലും ഞാൻ ഇതിനൊക്കെ അദ്ദേഹത്തോട് സോറി പറഞ്ഞിരുന്നില്ല, അദ്ദേഹത്തിന്റെ സ്വഭാവത്തിന് പലപ്പോഴും തൊഴാൻ തോന്നിയിട്ടുണ്ട്, വളരെയധികം ആത്മബന്ധം ഉള്ള നടനാണ് അദ്ദേഹം, മാളൂട്ടി, മഴവിൽ കാവടി,കടിഞ്ഞൂൽ കല്യാണം തുടങ്ങി ഞാൻ സ്‌കോർ ചെയ്തിട്ടുള്ള എല്ലാ സിനിമകിലും ജയറാമായിരുന്നു എന്റെ നായകൻ, അശ്വതിയും ഞാനും വളരെ നല്ല ബന്ധമാണെന്നും ഉർവശി പറയുന്നു.

അതേസമയം മുമ്പ് ഒരു അഭിമുഖത്തിൽ ജയറാമും ഇതേ കാര്യം പറഞ്ഞിരുന്നു, പാർവതിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ജോഡികളാണ് ഞാനും ഉര്വശിയെന്നും, അഭിനയത്തിൽ ഉർവശിക്ക് പകരംവെക്കാൻ മറ്റൊരാളില്ല അത്ര അസാധ്യ നടിയാണ് ഉർവശി എന്നും ജയറാമും പറഞ്ഞിരുന്നു.

Advertisement