ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച ഗൾഫ് ഐറ്റം എന്റെ അച്ഛൻ ആയിരുന്നു, ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് ആരാധകർ

253

മലയാളികൾക്ക് ഏറെ സുപരിചിതയായി നടിയും മിനിസ്‌ക്രീൻ താരവുമാണ് ശ്രീവിദ്യ മുല്ലച്ചേരി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് നടി ഇപ്പോൾ. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് ഷോയിൽ എത്തിയതോടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി.

അതിനാൽ തന്നെ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഈയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. സംവിധായകനും തിരക്കഥാകൃത്തും ആയ രാഹുൽ രാമചന്ദ്രനും ആയി വർഷങ്ങളായുള്ള പ്രണയത്തിന് ഒടുവിൽ ആാണ് ശ്രീവിദ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Advertisements

അതേ സമയം സ്റ്റാർ മാജിക് വേദിയിൽ അച്ഛനെ കുറിച്ച് ശ്രീവിദ്യ പറയുന്ന ഒരു വീഡിയോ ആണ് വീണ്ടും സമൂഹ മാധ്യങ്ങളിൽ വൈറൽ ആയി മാറുന്നത്. ശ്രീവിദ്യയുടെ ഈ വീഡിയോയെ കുറിച്ച് ഇറ്റ്‌സ് മി ഖായിസ് എന്ന യുട്യൂബ് ചാനലിലൂടെ വ്‌ലോഗർ ആയ ഖായിസ് സംസാരിക്കുന്ന റിയാക്ഷൻ വീഡിയോ പെട്ടെന്നാണ് വൈറൽ ആയി മാറിയത്.

Also Read
ഇത്തവണ എന്നെ വിളിച്ചേ ഇല്ല, ഉളുപ്പുള്ളത് കൊണ്ടായിരിക്കും, മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് ബിഗ് ബോസിനെതിരെ ഷമ്മി തിലകന്‍

ഒരു പ്രവാസിയുടെ മകളായി തന്റെ ചെറുപ്രായത്തിൽ അച്ഛനെ മിസ് ചെയ്യുന്ന കുട്ടികളെ കുറിച്ചാണ് ഖായിസ് സംസാരിക്കുന്നത്. ചെറുപ്രായത്തിൽ നമുക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന അച്ഛനെ കാണാൻ പോലും സാധിക്കാത്തത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒന്ന് തന്നെയാണ് എന്ന് ഖായിസ് പറയുന്നു. ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച ഗൾഫ് ഐറ്റം എന്റെ അച്ഛൻ ആയിരുന്നു എന്നാണ് അപ്പോൾ ശ്രീവിദ്യ പറയുന്നത്.

അച്ഛൻ ബഹ്റൈനിൽ ആണ്. അമ്മ എന്നെ പ്രെഗ്‌നന്റ് ആയ സമയത്താണ് അച്ഛൻ പോകുന്നത്. പിന്നീട് അച്ഛൻ എന്നെ കാണുന്നത് എന്റെ മൂന്നാമത്തെ വയസിൽ ആണ്. ഞങ്ങൾ എല്ലാരും തറവാട്ടിൽ ആയിരുന്നു. അച്ഛൻ വന്നപ്പോൾ എന്റെ കസിൻ സിസ്റ്ററേയും എന്നെയും കണ്ടിട്ട് ഇതിൽ ഏതാണ് മോൾ എന്ന് അച്ഛന് മനസിലായില്ല.

പിന്നെ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയ അച്ഛൻ പിന്നീട് വരുന്നത് ഞാൻ പ്ലസ് ടുവിനു പഠിക്കുമ്പോൾ ആണ്. വേഗം ഇങ്ങു വാ മതിയവിടെ എന്ന് അച്ഛനോട് ശ്രീവിദ്യ പറയുന്നത് കേൾക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും കണ്ണ് നിറയുന്ന കാഴ്ചയായി അത് മാറുകയാണ്.

അതേ സമയം വീഡിയോയ്ക്ക് താഴെ പ്രവാസികളുടെ ഭാര്യമാരും മക്കളും അടക്കം നിരവധി ആളുകളാണ് കമന്റുകളുമായി വരുന്നത്. കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല.. നമ്മുടെ അനുഭവവും ഇതൊക്കെ തന്നെ. 27വയസ്സിൽ പപ്പാ ഗൾഫിൽ പോയതാണ് ഏകദേശം 43 വർഷം എന്റെ പപ്പാ പ്രവാസി ആയിരുന്നു എന്ന് തുടങ്ങുന്ന കമന്റുകൾ ആണ് കുടുതലും വരുന്നത്.

Also Read
കുഞ്ഞ് സൗഭാഗ്യയുടെ ചിത്രം പങ്കുവെച്ച് താര കല്യാണ്‍, സുദര്‍ശനയെ എടുത്ത് നില്‍ക്കുന്ന സൗഭാഗ്യ തന്നെയെന്ന് ആരാധകര്‍, ഫോട്ടോ വൈറല്‍

Advertisement