രണ്ടാമതും വിവാഹിതയായി നടി ദുർഗ കൃഷ്ണ, രണ്ടാമത്തെ കല്യാണം തമിഴ് സ്‌റ്റൈലിൽ, അന്തംവിട്ട് ആരാധകർ

320

വളരെ പെട്ടെന്ന തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികാ വേഷത്തലൂടെ ആയിരുന്നു ദുർഗ കൃഷ്ണ മലയാളികൾക്ക് സുപരിചതയായി മാറിയത്.

വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയിൽ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുർഗ കൃഷ്ണ വേഷമിട്ടു.

Advertisements

2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർഗ കൃഷ്ണയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രൻ ആണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂരിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വെച്ചും നടത്തി. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലൈഫ് ലൈൻ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുർഗ അന്ന് പറഞ്ഞത്.

Also Read
പ്ലാസ്റ്റിക് സർജറി ചെയ്തത് എവിടെയാണ് എന്ന ചോദ്യം, കൃത്യമായ സ്ഥലം കാണിച്ച് കൊടുത്ത് ശ്രുതി ഹസൻ, കൈയ്യടിച്ച് ആരാധകർ

അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ദാമ്പത്യ ജീവിതത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും വിവാഹിത ആയിരിക്കുകയാണ് ദുർഗയും അർജുനും. ദുർഗ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

തമിഴ് സ്‌റ്റൈലിൽ തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങായിട്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തിയത്. ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരാകുന്നത് എന്നാണ് ദുർഗ വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർഗയും അർജുനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം… ഹാപ്പി ആനിവേഴ്‌സറി എന്നാണ് ദുർഗ കുറിച്ചത്. തമിഴ് ആചാര പ്രകാരം നടന്ന വിവാഹത്തിൽ തമിഴ് പെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങിയാണ് ദുർഗ എത്തിയത്. ഗ്രേപ്പ് നിറത്തിലുള്ള കോട്ടൺ സാരിയും മുല്ലപ്പൂവും സിംപിൾ ജ്വല്ലറിയും അണിഞ്ഞാണ് ദുർഗ വിവാഹത്തിന് എത്തിയത്.

സ്വർണ്ണ കസവുള്ള വെള്ള മുണ്ടും ഷർട്ടുമായിരുന്നു അർജുന്റെ വേഷം. ഇരുവരുടേയും വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.

Also Read
പ്ലാസ്റ്റിക് സർജറി ചെയ്തത് എവിടെയാണ് എന്ന ചോദ്യം, കൃത്യമായ സ്ഥലം കാണിച്ച് കൊടുത്ത് ശ്രുതി ഹസൻ, കൈയ്യടിച്ച് ആരാധകർ

അതേ സമയം കുടുക്ക് 2025 എന്ന സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പം ചെയ്ത ലിപ് ലോക്ക് രംഗങ്ങൾ അടുത്തിടെ വൈറലായപ്പോൾ ദുർഗയ്ക്ക് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആ രംഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയതും ഭർത്താവായിരുന്നു എന്നും ദുർഗ പറഞ്ഞിരുന്നു. അർജുൻ നല്ല സപ്പോർട്ടീവാണ്.

ഇങ്ങനെയൊരു രംഗമുള്ളതിനെ കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെ കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്.

അത്രയും സപ്പോർട്ടീവാണ് അർജുൻ. ഇക്കാര്യത്തിൽ ഞാൻ ലക്കിയാണ്. സിനിമ നമ്മുടെ ജോലിയാണ്. ആ കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ് ലിപ് ലോക് ചെയ്തത്. പേഴ്സണൽ ലൈഫിനെ ഇക്കാര്യം ബാധിക്കേണ്ടതില്ല എന്നായിരുന്നു ദുർഗ പറഞ്ഞത്.

Advertisement