പ്രിയാ വാര്യരുടെ ആദ്യ കന്നഡ ചിത്രത്തിലെ കിടു ഐറ്റം പുറത്ത്, ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ലെന്ന് താരം

32

ഒറ്റകണ്ണിറക്കലിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മലയാളി സുന്ദരി പ്രിയാ വാര്യരുടെ ആദ്യ കന്നഡ ചിത്രമായ വിഷ്ണുപ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാ വാര്യർ നായികയായെത്തുമ്പോൽ നായകൻ ശ്രേയസ് മഞ്ജുവാണ്.

ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ലെന്നാണ് പോസ്റ്റർ പങ്കുവെച്ച് പ്രിയ വാര്യർ കുറിച്ചത്. അപ്പോൾ ഇതാണ്, കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റർ. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദത്തിലാണ്.

Advertisements

ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ലെന്ന് പോസ്റ്റർ പങ്കുവെച്ച് പ്രിയ കുറിച്ചു. ചിത്രം ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 1990ൽ നടന്നൊരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

സിന്ധു ശ്രീയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഒരു അഡാർ ലവ് എന്ന ഒമർലുലു സിനിമയിലൂടെയാണ് പ്രിയ വാര്യർ അഭിനയരംഗത്തേക്കെത്തിയത്. ഈ ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനത്തിലെ കണ്ണടക്കൽ സീനിലൂടെ പ്രിയ ലോക പ്രശസ്തിയാണ് നേടിയത്.

Advertisement