വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്
ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതേസമയം അഭിനയ രംഗത്തേക്ക് എത്തിയ കാലത്ത് ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരാധകരെ ഞെട്ടിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും ചുംബന രംഗങ്ങളിൽ അഭിനയിക്കാനും തനിക്ക് മടിയില്ലെന്നാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല. സ്വയം മൂടിപ്പുതച്ചിരിക്കുന്ന കഥാപാത്രമല്ല താൻ. വസ്ത്രധാരണവും അങ്ങനെതന്നെയാണ്.
ഇത്തരത്തിലെ വേഷങ്ങൾ വന്നാൽ വണ്ണം കുറച്ചതിന് ശേഷം മാത്രമേ അഭിനയിക്കൂ. അല്ലെങ്കിൽ വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോടും ചുംബന രംഗങ്ങളോടും എതിർപ്പൊന്നുമില്ല. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് പ്രശ്നമുണ്ടോ എന്നെനിക്ക് അറിയില്ലെന്നും താരം പറയുന്നു.
സിനിമയിൽ സ്ത്രീകൾ പൂർണ അർത്ഥത്തിൽ സുരക്ഷിതരല്ലെന്നും താരം പറഞ്ഞു. എന്നാൽ തനിക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ചെറിയ പ്രശ്നങ്ങളുണ്ടായത് താൻ തന്നെ പരിഹരിച്ചു. എല്ലാ മേഖലയിലും സ്ത്രീകൾക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടെന്നും സിനിമയിൽ അത് കൂടുതലാണെന്നും അനാർക്കലി മരക്കാർ വ്യക്തമാക്കിയിരുന്നു.