വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് ശ്രദ്ധനേടിയ നതാരമാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി ആയിരുന്നു ഗായത്രി സുരേഷിന്റെ ആദ്യ ചിത്രം. ഇപ്പോൾ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി.
അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോൾ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.
ട്രോളുകൾ അടിച്ചമർത്തലുകൾ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് മുമ്പ് നടി ഗായത്രി ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ആയിരുന്നു ഗായത്രിയുടെ അപേക്ഷ. ഇത്തരം അടിച്ചമർത്തലുകൾക്ക് അറുതി വരുത്തി ട്രോളുകൾ സംസ്ഥാനത്ത് നിന്ന് ബാൻ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം.
ഈ ആവശ്യം തന്നെ പല ട്രോളുകൾക്കും കാരണമായി. ഇപ്പോഴിതാ ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയിൽ ട്രോൾസ് നിർത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു എന്ന് ഗായത്രി മറുപടി പറയുന്നു.
ഇതേത്തുടർന്ന്, നിരവധിപ്പേരാണ് താരത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്. എനിക്ക് കേരളത്തിൽ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി’ എന്നിങ്ങനെയാണ് പരഹാസകമന്റുകൾ. അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എസ്കേപ്പാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. സർഷിക്ക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും സർഷിക്ക് റോഷന്റേതാണ്. പാൻ ഇന്ത്യൻ മൂവിയായിട്ടുള്ള ചിത്രത്തിലെ ഗായത്രി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടിയിരുന്നു.
ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. ഗർഭിണിയുടെ വേഷത്തിലുള്ള ഗായത്രിയുടെ ഫോട്ടോകൾ ലൊക്കേഷൻ ചിത്രങ്ങളായി അടുത്തിടെ പുറത്ത് വന്നിരുന്നു. എസ്കേപ് എന്ന പുതിയ ചിത്രത്തിൽ ഗായത്രി സുരേഷിന് മികച്ച കഥാപാത്രമാണ് എന്നാണ് റിപ്പോർട്ടും.
ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എസ്ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.