കലോൽസവവേദിയിൽന്നും മിനിസ്‌ക്രീനിലെത്തെ പിന്നീട് സിനിമയിലും സീരിയലുകളിലും തിളങ്ങിനിൽക്കുന്ന താരമാണ് ശാലു മേനോൻ. ഇപ്പോൾ മലയാളം മിനി സ്‌ക്രീൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു താരമാണ് ശാലുമേനോൻ.
പലപ്പോഴും താരങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും വിവാദ കേസുകളിൽ നിറയുന്ന താരങ്ങൾ കുറവാണ്. ചിലപ്പോഴൊക്കെ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത താരങ്ങൾ ആയിരിക്കും വാർത്തകൾ സൃഷ്ടിക്കുന്നത്. അത്തരത്തിൽ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ഒരു പേരായിരുന്നു ശാലു മേനോൻ എന്നത്.
താരമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ വാർത്തകളായി നിറഞ്ഞിരുന്നു. അതിൽ എടുത്ത് പറയേണ്ടത് സോളാർ കേസ് ആണ്. വിവാദമായ സോളാർ കേസിന് ശേഷമാണ് ശാലു മേനോൻ വിവാഹിത ആയത്. അഭിനയരംഗത്ത് തന്നെ സജീവമായി നിൽക്കുന്ന സജി നായരെയാണ് താരം 2016 ൽ വിവാഹം കഴിച്ചത്.
ഇരുവരും ഒത്തുള്ള ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്ന സന്ദർഭങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇവർ വേർപിരിയുകയും ആണ് എന്നത് സംബന്ധിച്ച വാർത്ത നിറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും ഇതുവരെ സജിനും ശാലുവും നടത്തിയിട്ടില്ലെങ്കിലും ഇപ്പോൾ സജി ഒരു അഭിമുഖത്തിന് നൽകിയ ഉത്തരമാണ് ചർച്ചയാകുന്നത്.
ഇത്തരമൊരു ഗോസിപ്പ് വാർത്ത കുറച്ചുനാളായി കേൾക്കുന്നുണ്ടെങ്കിലും വേർപിരിയാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഇനി ശാലുവിന് വേർപിരിയാൻ താല്പര്യമുണ്ടോ എന്ന് ശാലു തന്നെ പറയട്ടെ എന്ന് ആണ് സജി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും കഴിവ് രേഖപ്പെടുത്തിയിട്ടുണ്ട് ശാലു മേനോൻ. സിനിമയെക്കാൾ ഏറെ സീരിയൽ രംഗത്താണ് ശാലു മേനോൻ ശോഭിച്ചിട്ടുള്ളത്. അഭിനയിക്കുന്ന വേഷങ്ങളിൽ എല്ലാം ഒരു വ്യത്യസ്ത നിലനിർത്തുന്ന താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നെഗറ്റീവ് ക്യാരക്ടറുകളിലാണ്.
1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയൽ മേഖലയിൽ സജീവമാവുകയായിരുന്നു.