അനുജത്തി കാരണമാണ് രണ്ട് കോടിയുടെ ആ പരസ്യം ഞാൻ ഉപേക്ഷിച്ചത്: വെളിപ്പെടുത്തി സായി പല്ലവി

116

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ ആണ് സായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല.

തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ സായി മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും താരം തിളങ്ങി. അഭിനയത്തോടൊപ്പം മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്‌ബോൾ നടി അധികം മേക്ക്അപ്പ് ഉപയോഗിക്കാറില്ല.

Advertisements

മാത്രമല്ല രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം താരം നിരസിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.
പരസ്യം നിഷേധിക്കാൻ ഉണ്ടായ കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സായി പല്ലവി. ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകൾ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്.

വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിക്ക്. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്ബോൾ, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് ആ പരസ്യം വേണ്ടെന്ന് വക്കണമായിരുന്നു. എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം. അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് സായ് പല്ലവി ആ അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement