വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർഹിറ്റായ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്റെ സിനിമാ അരങ്ങേറ്റം.
കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മിയുടെ ഭാര്യ സിമിയായി എത്തിയ ഗ്രേസ് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രായത്തിൽ മുതിർന്ന കഥാപാത്രങ്ങൾ തേടിയെത്തുന്നതിനെ കുറിച്ച് ഗ്രേസ് ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഗ്രേസ് ആന്റണയുടെ വാക്കുകൾ ഇങ്ങനെ:
ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിർന്ന വേഷങ്ങൾ ചെയ്തത് കൊണ്ടാവാം ഞാനൽപം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാൻസ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാർത്ഥ പ്രായം ആളുകൾക്ക് പിടികിട്ടിയത്.
അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളായിരുന്നു. ബോറടി മാറ്റാൻ വേണ്ടിയാണ് ഷോട്ട് ഫിലിംചെയ്തത്. ഗിീംഹലറഴല എന്ന ആ ഷോട്ട് ഫിലിമിന്റെ പേര്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാൻ തന്നെയായിരുന്നു. കൂടാതെ അതിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
എട്ട് മാസത്തിനുള്ളിൽ 30 ലക്ഷത്തിലേറെ പേരാണ് ആ കുഞ്ഞു സിനിമ കണ്ടത്. അതിൽ തനിക്ക് ഏറെ സന്തോഷമുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ തന്നെ തിരക്കഥകൾ എഴുതാറുണ്ട്. അതെന്റെ ഹോബി കൂടിയായിരുന്നു. എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഓരോ കഥാപാത്രങ്ങളെയും എങ്ങനെ കാണുന്നു എന്നറിയാൻ വലിയ താത്പര്യം പണ്ടേയുണ്ടായിരുന്നു.
അങ്ങനെയാണ് എഴുതിനോക്കാൻ തുടങ്ങിയത്. സംവിധായകർ അതിനെ എങ്ങനെ കാണുന്നു എന്നും ഇപ്പോൾ ആലോചിക്കും. അതിൽനിന്ന് വിഭിന്നമായാണ് നടീനടൻമാർ ഓരോ കഥാ പാത്രങ്ങളെയും കാണുന്നത് എന്നുമറിയാം. എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് ഇപ്പോൾ മനസ്സിലുള്ള സ്വപ്നമെന്നും ഗ്രേസ് ആന്റണി പറയുന്നു.