ഒരാൾ അടുത്ത് വരുമ്പോൾ തന്നെ സ്ത്രീകൾക്ക് കാര്യം മനസിലാകും: വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ

71

അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുെ നായകയായി എത്തി പിന്നീട് മലയാള സിനിമയുടെ പ്രീയപ്പെട്ട നടിയായി മാറിയ താരമാണ് ശ്വേതാ മേനോൻ. നിരവധി സിനിമകളിൽ തിളങ്ങിയ ശ്വേതമേനോൻ വിവാഹശേഷവും അഭിനയ രംഗത്ത് സജീവമാണ്.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും ഒപ്പം അഭിനയിച്ചുട്ടുള്ള ശ്വേതാ മേനോൻ ബോളിവുഡിൽ ആമിർഖാൻ അടക്കുള്ള നായകൻമാർക്ക് ഒപ്പവും സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഒരു മോഡൽ കൂടിയായ ശ്വേത ചില മിനിസ്‌ക്രീൻ റിയാലിറ്റി ഷേകൡ ജഡ്ജായും എത്താറുണ്ട്.

Advertisements

ഇപ്പോഴിതാ സ്്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് തുറന്നു പറയുകയാണ് ശ്വേത മേനോൻ. എന്നാൽ വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പറയാൻ മീടു ഇല്ലെന്നും നടി പറയുന്നു.

തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കും. അല്ലാതെ മറ്റൊരിക്കൽ അത് പറയുന്നതിൽ കാര്യമില്ലെന്നും ശ്വേത മോനോൻ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിൽ ആയിരുന്നു ശ്വേതയുടെ തുറന്നു പറച്ചിൽ.

സ്ത്രീകൾക്ക് ഒരാൾ അടുത്ത് വരുമ്പോൾ തന്നെ മനസിലാകും. തനിക്കെതിരെ ഉണ്ടായ അത്തരമൊരു പ്രശ്നത്തിലും ഉടൻ തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. സംരക്ഷണം എന്നത് സ്വയം ചെയ്യേണ്ട കാര്യമാണെന്നും പിന്നെ ഇത്തരം കാര്യങ്ങളെല്ലാം ഒരു വ്യക്തിയുടെ പെരുമാറ്റത്തിന് അനുസരിച്ച് ഇരിക്കുമെന്നും ശ്വേത മോനോൻ അഭിപ്രായപ്പെട്ടു.

ശ്വേത മേനോന്റെ വാക്കുകൾ ഇങ്ങനെ:

എന്തെങ്കിലും രീതിയിലുള്ള അനീതി എനിക്കെതിരെയുണ്ടായാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തിൽ പ്രശ്നം തോന്നിയാൽ ഞാൻ അപ്പോൾ തന്നെ പറയും. പിന്നെ പറയുന്നതിൽ കാര്യമില്ല. ഞാൻ എല്ലാ സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആൾക്കാർക്കിടയിൽ എന്നെ കാണുമ്പോൾ എന്തെങ്കിലും വികാരങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. പിന്നെ സെറ്റിലും അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാൽ പിന്നെ എന്നെ ആരും കാണില്ല എന്നതായിരിക്കാം. എന്റെ മേക്കപ്പ, ഹെയർ ടീം എല്ലാം മുംബൈക്കാരാണ്. ഞാൻ എപ്പോഴും അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്.

നമ്മൾ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയെല്ലാം ചെയ്യും. എന്റെ കുക്ക് എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേർ സദാസമയവും ഉണ്ടാകാറുണ്ട്. പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മൾ എങ്ങനെ പെരുമാറുന്നു എന്നത് അനുസരിച്ചിരിക്കും. പിന്നെ സ്ത്രീകൾക്ക് ഒരാൾ അടുത്ത് വരുമ്പോൾ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നം ഉണ്ടായി ഞാൻ പ്രതികരിച്ച് കേസെല്ലാം ഉണ്ടായതാണ്.

എനിക്ക് പറയാനുള്ളത് ആ സമയത്ത് തന്നെ പറയുക എന്നതാണ് ഞാൻ ചെയ്തിട്ടുള്ളത്. പിന്നെ ആ വിഷയത്തിൽ എനിക്ക് സിനിമ മേഖലയിൽ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. എല്ലാവർക്കും അറിയാവുന്നതാണ് ഞാൻ അനാവശ്യമായി സംസാരിക്കാൻ നിൽക്കില്ലെന്ന്. ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അത് പറഞ്ഞ് തീർത്താൽ പിന്നെ അതെ കുറിച്ച് കൂടുതൽ സംസാരിക്കാനും സമയം കളയാനും നിൽക്കാറില്ല.

പക്ഷെ സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് സത്യമായ കാര്യമാണ്. പിന്നെ എനിക്ക് തോന്നുന്നത് നമ്മൾ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കിൽ ആരും വരില്ല രക്ഷിക്കാൻ എന്നതാണെന്നും ശ്വേതാ മേനോൻ പറയുന്നു.

Advertisement