മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജ് മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഇടിവെട്ട് സിനിമയാണ് ലൂസിഫർ. ഈ ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാൾ കൂടീയായി മാറുകയായിരുന്നു യുവ സൂപ്പർതാരമായ പൃഥ്വിരാജ്.
സ്റ്റീഫൻ നെടുമ്പള്ളി എന്നായിരുന്നു ലൂസിഫർ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 200 കോടി ക്ലബ്ബിലെത്തിയ ലൂസിഫർ നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ്.
ഈ സിനമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ പൃഥ്വിരാജ് പ്രഖ്യാപച്ച് കഴിഞ്ഞു. ഉടൻ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കും. അതേ സമയം മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ ചിത്രമൊരുക്കുന്നത്. അതിൽ ഒന്നാമത്തെ ഭാഗം മാത്രമാണ് ഇപ്പോൾ ലൂസിഫർ എന്ന പേരിൽ റിലീസ് ചെയ്തിട്ടുള്ളത്.
ഈവർഷം എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുകയാണ് ചിത്രം. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ചരിത്രം ഈ സിനിമയിൽ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛൻ ആരാണ് എന്നതായിരുന്നു ഒന്നാംഭാഗത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്ന്.
പികെ രാംദാസ് ആണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛൻ എന്നാണ് പൊതുവേ ആരാധകർ വിശ്വസിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിക്ക് ഒരു ഗോഡ്ഫാദർ പോലെയാണ് പികെ രാംദാസ് എന്ന കഥാപാത്രം. എന്നാൽ പികെ രാംദാസ് തന്നെയാണോ സ്റ്റീഫൻ നെടുമ്പള്ളിയുടെ യഥാർത്ഥ അച്ഛൻ എന്ന് അറിയാവുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് ഫാസിൽ അവതരിപ്പിച്ച പള്ളിയിലച്ചൻ കഥാപാത്രം.
മലയാളത്തിലെ സൂപ്പർസംവിധായകൻ കൂടിയായ ഫാസിലിന്റെ പിറന്നാളാണ് ഫെബ്രുവരി ആറിന്. പിറന്നാൾ ദിനത്തിൽ ഫാസിലിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഹാപ്പി ബർത്ത്‌ഡേ ഫാദർ നെടുമ്പള്ള എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
എന്നാൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ പിതാവ് ഇദ്ദേഹമാണ് എന്ന സൂചനയാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത് എന്നാണ് ചില ആരാധകർ കുറിക്കുന്നത്. എന്നാൽ നെടുമ്പള്ളി ചർച്ചിലെ ഫാദർ ആയതുകൊണ്ട് ആയിരിക്കണം അത്തരത്തിൽ പൃഥ്വിരാജ് പേര് നൽകിയത് എന്നാണ് വേറെ ഒരു കൂട്ടം ആളുകൾ പറയുന്നത്.
എന്തായാലും ഈ വിഷയത്തിൽ ഒരു ചർച്ച പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. എന്തുതന്നെ ആയാലും ശരിക്കും സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛൻ ആരാണെന്നഫിയാൻ മൂന്നാം ഭാഗം വരെ കത്തിരിക്കേണ്ടി വരുമെന്നാണ് ഏറിയ പങ്കും ആരാധകർ കരുതുന്നത്.