മൂന്നു വർഷമായി ഒപ്പം നിൽക്കുന്ന മേക്കപ്പ്മാന് കിടിലൻ സമ്മാനം നൽകി കറുത്ത മുത്ത് നായിക പ്രേമി വിശ്വനാഥ്, കൈയ്യടിച്ച് ആരാധകർ

171

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസിൽ ഇടം നേടുന്നത്. സീരിയലിൽ കാർത്തു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

കറുത്തമുത്ത് സീരിയൽ ഉപേക്ഷിച്ചതിന് ശേഷം മലയാളത്തിൽ അത്ര സജീവമായിരുന്നില്ല നടി. തുടർന്ന് തെലുങ്ക് സീരിയൽ രംഗത്ത് തിരക്കുള്ള താരമായി മാറിയിരിക്കുകയായിരുന്നു പ്രേമി. അടുത്തിടെയായിരുന്നു കാർത്തിക ദീപം സീരിയലിന്റെ ചിത്രീകരണം പൂർത്തിയാക്കി ഹൈദരാബാദിൽ നിന്നും പ്രേമി തിരികെ എത്തുന്നത്.

Advertisements

നേരത്തെ കറുത്തമുത്ത് വിജയകരമായി മുന്നേറുന്നതിനിടെയായിരുന്നു പ്രേമി സീരിയലിൽ നിന്നും പിന്മാറുനന്ത്. നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എന്തുകൊണ്ടെന്ന് പലരും തിരക്കിയിരുന്നു. ഇതിനെ തുടർന്ന് പല തരത്തിലുള്ള വാർത്തകൾ എത്തിയിരുന്നു.

ഒടുവിൽ താൻ പിന്മാറിയതല്ല അണിയറ പ്രവർത്തകർ മാറ്റിയതാണെന്ന് പ്രേമി തുറന്ന് പറയുകയും ചെയ്തിരുന്നു. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സെറ്റിൽ എല്ലാവരോടും വലിയ കമ്പനിയാണ് പ്രേമി.

മൂന്ന് ർഷം തന്റെ മേക്കപ്പ് മാനായി പ്രവർത്തിയ യുവാവിന് സമ്മാനം നൽകിയിരിക്കുകയാണ് പ്രേമി ഇപ്പോൾ ഇതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മൊബൈൽ ഫോണാണ് താരം സമ്മാനമായി നൽകിയത്. താരത്തെ ആശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് നിരവധി ആരാധകരാണ്.

Advertisement