മലയാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നയൻതാര. കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തും, കൈരളി ടി വിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചാണ് ദൃശ്യ മാധ്യമരംഗത്ത് നയൻതാര കാലെടുത്തു വച്ചത്.
2003ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിലെത്തിയപ്പോൾ ആണ് ഡയാന മറിയം കുര്യൻ എന്ന തന്റെ പേര് താരം നയൻതാര എന്നാക്കിമാറ്റിയത്. മനസ്സിനക്കരെയിൽ ജയറാമിന്റെ നായികയായി മലയാള ത്തിലെത്തിയ നയൻതാരമആ 2004 ൽ താരരാജാവ് വർഷം തന്നെ മോഹൻലാലിന്റെ നായികയായി വിസമയത്തുമ്പത്ത് എന്ന സിനിമയിലും സഹോദരിയായി നാട്ടുരാജാവ് എന്ന സിനിമയിലും വേഷമിട്ടു.
Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി 2005ൽ രാപ്പകൽ എന്ന ചിത്രത്തിൽ അഭിനയിച്ചു നയൻതാര അതേ വർഷം തന്നെ തമിഴകത്തേക്കും ചേക്കേറി. ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തമിഴ് അറങ്ങേറ്റം.
അയ്യ സൂപ്പർഹിറ്റായി മാറിയതോടെ സാക്ഷാൽ രജനികാന്തിന് ഒപ്പം ചന്ദ്രമുഖിയിൽ നായികയായി. ഇതോടെ തെന്നിന്ത്യൻ സിനിമാലോകതത് താരത്തിന്റെ തലവര മാറുകയായിരുന്നു. ഇന്നും തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ് ലേഡിസൂപ്പർതാരമായി വലസുകയാണ് നടി.
ഇപ്പോഴിതാ താൻ മലയാളത്തിൽ ദിലീപിന് ഒപ്പം ചെയ്ത ബോഡിഗാർഡ് സിനിമയുടെ സംവിധായകൻ സിദ്ധീഖിനെ കുറിച്ച് നയൻതാര പറഞ്ഞ വാക്കുകൾ ആണ് വൈറൽ അകുന്നത്. നയൻതാര മലയാളത്തിൽ അഭിനയിച്ച ചുരുക്കം ചില കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ബോഡിഗാർഡിലെ അമ്മു.
ഒരു അവാർഡ് ദാന ചടങ്ങിൽ ആയിരുന്നു നയൻതാര സിദ്ദിഖിനെ കുറിച്ച് വാചാലയായത്. ബോഡിഗാർഡ് എന്ന ചിത്രത്തിന് ശേഷം ഏത് പുതിയ സിനിമ ചെയ്യുമ്പോഴും സിദ്ദിഖ് സാർ ആദ്യം തന്നെ വിളിച്ച് ഡേറ്റ് ചോദിക്കാറുണ്ടെന്നും അതിന് ശേഷമാണ് മറ്റുള്ളവരെ എടുക്കാറുള്ളതെന്നും ആയിരുന്നു താരം വെളിപ്പെടുത്തിയത്. ബോഡിഗാർഡിന് ശേഷം ഇരുവരും തമ്മിൽ നല്ല ബന്ധമാണ് സൂക്ഷിക്കാറുള്ളതെന്നും നയൻതാര പറയുന്നു.
അതേ സമയം മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലത്ത് സിദ്ധിഖ് ലാൽ (നടൻ ലാൽ) കൂട്ടുകെട്ടിൽ ചെയ്ത ചിത്രങ്ങളും പിന്നീട് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. റാംജിറാവു സ്പീക്കിംങ്, ഇൻഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബുളിവാല എന്നീ ചിത്രങ്ങളെല്ലാം സിദ്ധിഖ് ലാൽ കൂട്ടുകെട്ടിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിദ്ധീഖ് ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞതിന് ശേഷം ഫ്രണ്ട്‌സ്, ഹിറ്റ്‌ലർ, ബോഡിഗാർഡ്, ലേഡിസ് ആൻഡ് ജെന്റിൽമാൻ, ഫുക്രി, ബിഗ്ബ്രദർ തുടങ്ങി ഒരു പിടി സിനികൾ കൂടി സിദ്ധീഖ് ഒരുക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധിഖ് ലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയായിരുന്നു കിങ്‌ലയർ. ദിലീപ് നായകനായി ഈ സിനിമ രചിച്ചത് സിദ്ധിഖും സംവിധാനം ചെയ്തത് ലാലും ആയിരുന്നു.
മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ബോഡി ഗാർഡ്. മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. തമിഴിൽ വിജയിയും, ഹിന്ദിയിൽ സൽമാൻ ഖാനുമാണ് ചിത്രത്തിൽ അഭിനയിച്ചത്.