ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളം സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനേതാക്കളുടെ അസാമാന്യ അഭിനയം കൊണ്ടും കുടുംബ വിളക്ക് സീരിയൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു.
റേറ്റിങ്ങിലും ഒന്നാമതായി മുന്നേറുകയാണ് ഇ പരമ്പര ഇപ്പോൾ. തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയ മീര വാസുദേവ് കേന്ദ്ര കഥാ പാത്രമായി എത്തുന്ന സീരിയൽ എന്ന പ്രത്യേകതയും കുടുംബവിളക്കിനുണ്ട്.
സോഷ്യൽ മീഡിയയിലും ഒരുപാടു ആരാധകർ ഉള്ള പരമ്പരകൂടിയാണ് കുടുംബവിളക്ക്. അതേ പോലെ തന്നെ ലക്ഷകണക്കിന് ആരാധകരാണ് കുടുമ്പവിളക്കിലെ താരങ്ങളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോളോ ചെയ്യുന്നത്.
കുടുംബവിളക്കിലെ താരങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും ലൊക്കേഷൻ അനുഭവങ്ങൾക്കും ഒക്കെ മികച്ച ആരാധ പിന്തുണ ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതും. അതുകൊണ്ടു തന്നെ താരങ്ങൾ ലൊക്കേഷൻ ചിത്രങ്ങളും അനുഭവങ്ങളും തമാശകളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബ വിളക്കിലെ താരം ബിന്ദു പങ്കജ് പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുടുംബവിളക്കിലെ താരങ്ങൾ എല്ലാം കൂടി പങ്കെടുത്ത ഒരു കല്യാണസദ്യയുടെ ചിത്രങ്ങൾ ആണ് ബിന്ദു പങ്കജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്.
ആ ചിത്രങ്ങൾ ഇപ്പോൾ വലിയ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സീരിയലിലലെ താരങ്ങൾ എല്ലാം ഉള്ളത് കൊണ്ട് തന്നെ കുടുംബവിളക്കുമായി ബന്ധമുള്ള ആരുടെയോ വിവാഹം ആണെന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ ആഹാരം കഴിക്കുന്ന ഫോട്ടോ മാത്രമാണ് ബിന്ദു പങ്കജ് പങ്കു വെച്ചിട്ടുള്ളത്.
വിവാഹ ഫോട്ടോയോ വധുവരൻമാരുടെ ഫോട്ടോയോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. ഇതാണ് ആരധകർക്കിടയിൽ ചർച്ചക്ക് വഴി വെച്ചത്. പലരും പല അഭിപ്രായങ്ങളുമായി രംഗത്തു എത്തിയിരുന്നു. എന്നാൽ കുടുംബവിളക്ക് സീരിയലിലെ താരങ്ങളുടെ ആരുടേയും വിവാഹം അല്ലായിരുന്നു അത്.
മറിച്ച് കുടുംബ വിളക്കിലെ അച്ചാമ്മ ആയി വേഷമിടുന്ന നദി ദേവിയുടെ മകന്റെ വിവാഹ ചിത്രങ്ങൾ ആയിരുന്നു അത്. ബിന്ദു പങ്കജ്, ശ്രീജിത്ത് വിജയ്. ഭാര്യ അർച്ചന, നടൻ ഫവാസ് തുടങ്ങിയവർ വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിന് ഊണ് കഴിക്കാൻ നേരം താരങ്ങൾ എടുത്ത സെൽഫി ആണ് ബിന്ദു പങ്കജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ചത്.