കോമഡി സ്റ്റാർസിൽ എത്തി താരസുന്ദരിമാർക്ക് ഒപ്പം കിടിലൻ ഡാൻസുമായി ബോബി ചെമ്മണ്ണൂർ, വീഡിയോ വൈറൽ

169

പ്രമുഖ ബിസിനസ്സ്മാനും സാമുഹിക പ്രവർത്തകനുമാണ് ബോബി ചെമ്മണ്ണൂർ. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തികൂടിയാണ് ബോബി ചെമ്മണ്ണൂർ. പ്രമുഖ ടെലിവിഷൻ ഗെയിംഷോയായ സ്റ്റാർ മാജിക്കിൽ അതിഥിയായി പങ്കെടുത്ത് അടുത്തിടെ വീണ്ടും വാർത്തകളിൽ ബോബി ചെമ്മണ്ണൂർ നിറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ താരമായ ബോബിയുടെ ഡാൻസും പാട്ടുമെല്ലാം അന്ന് ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യരുടെ കിം കിം ഡാൻസിന് ചുവടുവെച്ച ബോബിയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്റ്റാർ മാജിക്കിന് പിന്നാലെ എഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലും അതിഥിയായി ബോബി ചെമ്മണ്ണൂർ പങ്കെടുത്തിരുന്നു.

Advertisements

ഇത്തവണയും താരസുന്ദരിമാർക്കൊപ്പം കിടിലൻ ഡാൻസുമായി ബോബി എത്തുന്നുണ്ട്. ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിനാണ് നടിമാർക്കൊപ്പം അദ്ദേഹം ചുവടുവെച്ചത്. ബ്ലാക്ക് ആൻഡ് ബ്ലാക്ക് വസ്ത്രം ധരിച്ചായിരുന്നു ബോബി ചെമ്മണ്ണൂർ കോമഡി സ്റ്റാർസിൽ എത്തിയത്.

ബോബിക്കൊപ്പം കസ്തൂരിമാൻ താരം റബേക്ക, വാനമ്പാടി താരം സുചിത്ര നായർ, എലീന പടിക്കൽ, അവതാരക മീരാ അനിൽ തുടങ്ങിയവരാണ് ഡാൻസ് കളിക്കുന്നത്. മനോഹരിക്ക് പുറമെ മറ്റൊരു ബോളിവുഡ് ഗാനത്തിനും ബോബി ചെമ്മണ്ണൂർ ചുവടുവെച്ചു. ജഗദീഷ്, നവ്യാ നായർ, കലാഭവൻ പ്രചോദ്, ബിജുക്കുട്ടൻ തുടങ്ങിയ താരങ്ങളെയും കോമഡി സ്റ്റാർസിന്റെ പുതിയ വീഡിയോയിൽ കാണാം.

സ്വിം സ്യൂട്ടിൽ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങൾ കാണാം ബോബി ചെമ്മണ്ണൂർ പങ്കെടുത്ത കോമഡി സ്റ്റാർസിന്റെ മൂന്ന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അടുത്തിടെ അഭിമുഖങ്ങളിൽ ബോബി ചെമ്മണ്ണൂർ പറഞ്ഞ കാര്യങ്ങളെല്ലാം ഓൺലൈൻ വാർത്തകളിൽ നിറഞ്ഞിരുന്നു.

പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ട്രോളി നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ വന്നത്. ബോബിയെ അനുകരിച്ച് വീഡിയോകൾ ചെയ്തും ആളുകൾ എത്തിയിരുന്നു. കൂടാതെ ബോബി ഫാൻസും സോഷ്യൽ മീഡിയയിൽ സജീവമാണ്. സാറ്റാർ മാജിക്കിലൂടെ തന്റെ റോൾസ് റോയ്സ് കാറും ബോബി ചെമ്മണ്ണൂർ കാണിച്ചുതന്നിരുന്നു.

Advertisement