മലയാള മിനി സ്‌ക്രീനിലെ ഹിറ്റ് ഗെയിംഷോയാണ് സ്റ്റാർ മാജിക്ക്. നിരവധി ആരാധകരുള്ള ഈ പരിപാടിയിൽ ടെലിവിഷൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു ഈ പരമ്പര.
ഇപ്പോഴിതാ സ്റ്റാർ മാജിക്കിന്റെ പുതിയ എപ്പിസോഡുകൾ വളരെ വേഗത്തിലാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ഥിരമായി പങ്കെടുത്തിരുന്ന താരങ്ങളിൽ നിന്നും പുതിയ ചിലരെ കൂടി പങ്കെടുപ്പിച്ചാണ് സ്റ്റാർ മാജിക് വീണ്ടും കൈയടി നേടുന്നത്.
കഴിഞ്ഞ എപ്പിസോഡിൽ നടന്ന മത്സരത്തെ കുറിച്ചുമുള്ള രസകരമായ കാര്യങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. ബിഗ് ബോസ് താരം ഡോ. രജിത് കുമാർ കഴിഞ്ഞ എപ്പിസോഡുകളിൽ സ്റ്റാർ മാജിക്കിനൊപ്പമുണ്ട്. മുൻപുണ്ടായിരുന്ന ഗെറ്റപ്പിൽ നിന്നും മാറി ടീഷർട്ടും ജീൻസുമൊക്കെ ഇട്ട് പുതിയൊരു വ്യക്തിയായിട്ടാണ് രജിത്ത് എത്തിയത്.
രണ്ട് ടീമുകളിൽ ഒന്നിലെ ക്യാപ്റ്റൻ രജിത്തും മറ്റൊന്നിൽ അസീസുമായിരുന്നു. ആദ്യ ഗെയിമിൽ അസിസിന്റെ ടീം തോറ്റതോടെയാണ് സംഭവബഹുലമായ നിമിഷങ്ങൾക്ക് തുടക്കമായത്. മത്സരം തോറ്റാൽ ആ ടീമിനെ ചാട്ടവാറ് കൊണ്ട് അടിക്കാനുള്ള അവസരം ലഭിക്കും. അങ്ങനെ രജിത് കുമാറിന്റെ നേതൃത്വത്തിൽ അസീസ് അടക്കമുള്ളവർക്ക് അടി കിട്ടി.
ക്യാപ്റ്റനെ തല്ലാനുള്ള അവസരം മുതലാക്കിയ രജിത് അസീസിന്റെ കവിളിൽ ചുംബനം നൽകിയിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ രജിത്തിന്റെ ടീം തോൽക്കുകയും കിട്ടിയ അടി തിരിച്ച് കിട്ടുകയും ചെയ്തിരിക്കുകയാണ്. ആരാധകരും ആവേശത്തിലാണെന്ന് കമന്റുകളിൽ നിന്നും വ്യക്തമാവുന്നു.
കഴിഞ്ഞ ദിവസം അസീസിന്റെ മുഖം കണ്ടവർ അദ്ദേഹം ഇന്ന് ജയിച്ചേ മതിയാവു എന്ന് കരുതിയവരായിരിക്കും. അസീസിനെ അടിച്ചപ്പോൾ തിരിച്ചും കിട്ടുമെന്ന് രജിത്ത് ഓർക്കാതെ പോയി. ഇന്നത്തെ വിജയം അസീസിന്റെ വാശിയാണ്. ഹാവു എന്താശ്വാസം രജിത്തിനെ തിരിച്ചടിച്ചില്ലേ അസീസിക്ക. സന്തോഷമായി.
അങ്ങനെ എല്ലാരും കാത്തിരുന്ന എപ്പിസോഡ് അസീസിക്കയുടെ പ്രതികാരമായിരുന്നു കണ്ടത്. തുടങ്ങി നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അതിനൊപ്പം രജിത്തിനെ കുറിച്ച് നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. സ്റ്റാർ മാജിക്കിന് അതിഥികളെ കിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോ നിലവാരം കുറഞ്ഞ് വരുന്നുണ്ട്. രജിത്തിന് പറ്റിയ പരിപാടി അല്ലിത്.
പഴയ താരങ്ങളെ തന്നെ തിരികെ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. വീഡിയോയ്ക്ക് താഴെ വന്ന കമന്റിൽ കൂടുതലും രജിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു. ബിഗ് ബോസിൽ നിന്നും രജിത്ത് കാണിച്ച പ്രവർത്തിയാണ് സ്റ്റാർ മാജിക്കിലും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗ അഭിപ്രായ പെടുന്നത്.