വളരെ പെട്ടെന്ന് തന്നെ മലയാെലികളുടെ പ്രിയങ്കരിയായി മാറിയ നാടിയാണ് നയന എൽസ. ജോജു ജോർജും രജീഷ വിജയനിം പ്രധാന കഥാപാത്രങ്ങളായി എത്തിയ ജൂൺ എന്ന സിനിമയിലൂടെ ആണ് നയന എൽസ ശ്രദ്ധ നേടിയ നടിയത്. തുടർന്ന് ഏതാനം ചിത്രങ്ങളിൽ കൂടി നടി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.
എപ്പോഴും ലുക്കിൽ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തികളിൽ ഒരാളാണ് നയന. ഏതെങ്കിലും ഒരു ലുക്കിൽ മാത്രം ഒതുങ്ങി നിൽക്കുവാൻ താരം ആഗ്രഹിക്കുന്നില്ല. അതേ സമയം സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ച് നയന എൽസ തുറന്നു പറയുന്നതാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നയന എൽസയുടെ തുറന്നു പറച്ചിൽ.
2020 ൽ ആയിരുന്നു മുടി ബ്ലോക്ക് ചെയ്യുന്നത്. ഷോട്ട്‌സ് ധരിച്ചുള്ള ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. എന്റെ കംഫർട്ട് ഫോണിൽ നിന്നും പുറത്തു കടക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. പൊതുവേ എപ്പോഴും ജീൻസും ടോപ്പും ആണ് ധരിക്കുന്നത്. എല്ലാവരും കണ്ടിട്ടുള്ളത് പാവം കുട്ടിയായിട്ടാണ്. ആ ചിത്രം ശരിക്കും ചട്ടക്കൂടിൽ നിന്നും പുറത്തു വരുന്നത് പോലെ ആയിരുന്നു.
Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..
ഇൻസ്റ്റാഗ്രാമിൽ നല്ല അഭിപ്രായങ്ങൾ ആയിരുന്നു എന്നും ഫേസ്ബുക്കിൽ ആയിരുന്നു മോശം കമന്റുകൾ വന്നത് എന്നുമാണ് നടി പറയുന്നത്. ഒരുപക്ഷേ സ്ഥിരമായി സാരിയിൽ കണ്ടു ശീലിച്ചത് കൊണ്ട് പെട്ടെന്ന് ഷോർട്‌സ് ഇട്ടു കണ്ടപ്പോൾ അവർക്ക് അംഗീകരിക്കാൻ പറ്റിയിട്ടുണ്ടാവില്ല. അടുത്തിടെ ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ഒരു ഇൻസ്റ്റാഗ്രാം പേജ് അത് അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് എന്നെ ടാഗ് ചെയ്തു. ആരും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അതിൽ എഴുതിയത്. ഞാൻ അത് കാണും എന്ന് ഉറപ്പിക്കാൻ ആയിരിക്കണം എന്നെ ടാഗ് ചെയ്തത്. പച്ചക്ക് പറഞ്ഞാൽ വെടി എസ് ഓർ നോ എന്നായിരുന്നു ഇതിനെ ക്യാപ്ഷൻ ആയി താരം നൽകിയത്.
അയാൾ ഒരു സൈക്കോ ആണെന്ന് തോന്നുന്നു എന്നും നമ്മളെ വേദനിപ്പിക്കുമ്പോൾ അയാൾക്ക് അതിൽ നിന്നും എന്തോ സന്തോഷം കിട്ടുന്നുണ്ട് എന്നും കരുതുന്നു എന്നാണ് താരം പറയുന്നത്. രണ്ടിൽ ഒരു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു. ഞാൻ അത് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു.
അയാൾക്ക് ആ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അത് കിട്ടിക്കോട്ടെ എന്നാണ് താരം പറയുന്നത്. ആ ഇൻസ്റ്റാഗ്രാം പേജിൽ ഒരുപാട് നടിമാരുടെ ഫോട്ടോസ് ഇത്തരത്തിൽ ഉണ്ടായിരുന്നു എന്നും പിന്നീട് ആ പേജ് റിപ്പോർട്ട് ചെയ്തു. ഒരു പെൺകുട്ടിയെ പറ്റി ഇങ്ങനെയൊക്കെ സംസാരിക്കാൻ എത്ര ധൈര്യമുള്ള ആളുകൾ ആണ് ഇവിടെ ഉള്ളത്.
ഒരുവിധം എല്ലാ നടിമാരും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് എന്നും അവരൊക്കെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഫെയ്‌സ് ചെയ്യുന്നുണ്ട് എന്നുമാണ് നയന എൽസ വ്യക്തമാക്കുന്നത്.