എപ്പോഴെങ്കിലും അത് പ്രലോഭിപ്പിച്ചിട്ടുണ്ടോ; മഞ്ജു വാര്യർ പറഞ്ഞ മറുപടി കേട്ടോ

100

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സാക്ഷ്യം എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അഭിനയം തുടങ്ങിയ മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാള സിനിമയിൽ നായകന്മാർ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.

പിന്നീട് നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജു സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമുളള മഞ്ജുവിന്റെ മടങ്ങി വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു.

Advertisements

ഇപ്പോൾ ഇതാ സംവിധായികയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഗീതു മോഹൻദാസിന്റെയും അഞ്ജലി മേനോന്റെയും സുഹൃത്താണ് മഞ്ജു. സിനിമ സംവിധാനം എന്നത് എപ്പോഴെങ്കിലും മഞ്ജുവിനെ പ്രലോഭിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത്.

Also Read
ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു; 16 വർഷം പിന്നിട്ട കുടുംബ ജീവിതത്തെ കുറിച്ച് ദേവി ചന്ദന

തനിക്ക് സംവിധാനം ചെയ്യാൻ മതിയായ വൈദഗ്ധ്യം ഇപ്പോൾ ഇല്ലെന്നാണ് തോന്നുന്നത്. ഇതുവരെയുള്ള എന്റെ തീരുമാനങ്ങളെല്ലാം സ്വതസിദ്ധമായിരുന്നു. നാളെ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഇപ്പോൾ എനിക്ക് പ്ലാനുകളൊന്നുമില്ലെന്നായിരുന്നു മഞ്ജു വാര്യർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

എപ്പോഴെങ്കിലും സിനിമ സംവിധാനം ചെയ്യാൻ ആലോചിച്ചാൽ ഏത് വിഭാഗത്തിൽ ആയിരിക്കുമെന്ന ചോദ്യത്തിന് തന്റെ അഭിരുചികൾ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു എന്നാണ് മഞ്ജു പറഞ്ഞത്. ലൗ സ്റ്റോറികൾ അഭിനയിക്കാൻ താൽപ്പര്യമുണ്ട്.

പക്ഷേ മുൻകാലങ്ങളിൽ ചെയ്ത ശക്തമായ സ്ത്രീപക്ഷ സിനിമകൾ കാരണം, സമൂഹത്തിനെതിരെ പോരാടുന്ന ഒരു സ്ത്രീയുടെ കഥകളിലേക്കോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ കഥകളോ ആയിരിക്കും തനിക്ക് ഇഷ്ടമെന്നാണ് ആളുകൾ വിചാരിക്കുന്നത്. അതെല്ലാം പലതവണ ചെയ്തിട്ടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

മറ്റ് ഭാഷകളിൽ നിന്നുള്ള ഓഫറുകളുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന് അവർ പറഞ്ഞു. സംവിധായ കൻ വെട്രിമാരന്റെ അസുരനിലെ അഭിനയത്തിന് ശേഷം അതേ പശ്ചാത്തലത്തിലോ സമാനമായ പാറ്റേണിലോ ഉള്ള കൂടുതൽ സിനിമകൾ തന്റെ അടുത്തേക്ക് വരുന്നെന്നും മഞ്ജു വാര്യർ പറയുന്നു.

Also Read
മകൾക്കായി വിലപിടിപ്പുള്ള സമ്മാനം നൽകി അമൃത ; ആശംസകളുമായി ആരാധകർ

Advertisement