മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരിൽ ഉള്ള മകളാണ് മീനാക്ഷി. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിന് ഒപ്പം പോരുകയായിരുന്നു. ചെന്നെയിൽ എംബിബിഎസിന് പഠിക്കുകയാണ് താരപുത്രി ഇപ്പോൾ.
സോഷ്യൽ മീഡിയയിൽ അടുത്തിടെയായി ഏറെ സജീവമാണ് മീനാക്ഷി. ഈ അടുത്താണ് താരപുത്രി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. വല്ലപ്പോഴും മാത്രമേ ഇതിലൂടെ ഫോട്ടോകൾ താരം പങ്കുവെക്കാറുള്ളു. ഇവയെല്ലാം വളരെ വേഗത്തിലാണ് വൈറലാവുന്നത്.
ഇതുവരെ അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും മീനാക്ഷി ദിലീപിന് ആരാധകർ ഏറെയാണ്. അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ച് ഒന്നും തന്നെ ഈ താരപുത്രി പറഞ്ഞിട്ടില്ല. മഞ്ജുവിന്റെയും ദിലീപിന്റെയും മകളെന്ന നിലയിൽ സ്നേഹവും വാത്സല്യവും എപ്പോഴും ആരാധകർ മീനാക്ഷിക്ക് നൽകുന്നുണ്ട്.
അച്ഛനും അമ്മയും വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ അച്ഛനൊപ്പം പോകാനുള്ള മീനാക്ഷിയുടെ തീരുമാനത്തിനോട് എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല മഞ്ജു വാര്യർ. ഇപ്പോഴിതാ ചർച്ചയാകുന്നത് ഏതാനും ആഴ്ചകൾക്ക് മുമ്പ് ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്കുവെച്ച ഒരു പോസ്റ്റും അതിന് കിട്ടിയ കമന്റുകളുമാണ്.
തന്റെ അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയാണ് മീനാക്ഷി അന്ന് പങ്കുവെച്ചത്. ഇതുവരെ സോഷ്യൽ മീഡിയയിൽ എത്താത്ത ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ എന്നും മീനാക്ഷി കുറിച്ചിരുന്നു. നിമിഷനേരംകൊണ്ട് ഈ പോസ്റ്റ് വൈറലായത്.
ഇതിനു താഴെ നിരവധി കമന്റുകൾ വന്നിരുന്നു. എന്നാൽ ചില മോശം തരത്തിലുള്ള പ്രതികരണവും പോസ്റ്റിനു താഴെ വരാൻ തുടങ്ങി. കമന്റുകൾ അതിര് വിട്ടതോടെ മീനാക്ഷിയും പ്രതികരിച്ചു. എന്റെ അച്ഛനെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കേണ്ട’ എന്ന കമന്റാണ് മീനാക്ഷി തിരിച്ചുനൽകിയത്.
എന്നാൽ പെട്ടെന്ന് തന്നെ ഈ കമന്റ് മീനാക്ഷി ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം മീനാക്ഷിക്ക് അനുകൂലം ആയിട്ടുള്ളതും, ആശ്വസിപ്പിക്കുന്നതുമായിട്ടുള്ള നിരവധി കമന്റുകളും ആരാധകർ നൽകുന്നുണ്ട്. ആളുകൾ പലതും പറഞ്ഞേക്കാം.
എന്ത് വന്നാലും മോൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം. മഞ്ജു അമ്മയ്ക്കും ദിലീപ് അച്ഛനും നീ മാത്രമേ ഉള്ളൂ. നാളെ എന്ത് സംഭവിച്ചാലും മോൾ ഒരിക്കലും അവരെ സങ്കടപെടുത്തരുത് എന്നുള്ള കമന്റുകളും മീനാക്ഷിക്ക് ലഭിക്കുന്നുണ്ട്.
Also Read
മകൾക്കായി വിലപിടിപ്പുള്ള സമ്മാനം നൽകി അമൃത ; ആശംസകളുമായി ആരാധകർ