ഒട്ടുമിക്ക നടൻമാരും മറന്നിട്ടും മമ്മൂട്ടിയെത്തി, ജികെ പിള്ളയ്ക്ക് വേണ്ടി പ്രാർത്ഥന ചൊല്ലി മമ്മൂക്ക, കൈയ്യടിച്ച് സോഷ്യൽ മീഡിയ

170

കഴിഞ്ഞ ആഴ്ച ആയിരുന്നു ഏതാണ്ട് ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവ സാന്നിധ്യം ആയിരുന്ന ജി കെ പിള്ളയുടെ നിര്യാണം. എന്നാൽ ഈ അതുല്യ നടൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞത് നമ്മുടെ സിനിമാക്കാർ അധികവും അറിഞ്ഞതു പോലുമില്ല.

അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും സിനിമാലോകത്തു നിന്ന് വളരെ കുറച്ചുപേർ മാത്രമേ എത്തിയുള്ളൂ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ജികെപിള്ളയുടെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Advertisements

ജികെ പിള്ളയെ മറന്നു പോയ സിനിമ താരങ്ങളെയും മറ്റും വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും വന്നിരുന്നു. കുറ്റപ്പെടുത്തുകയല്ല, എങ്കിലും വിഷമം തോന്നിയ ഒരു കാര്യമാണ്. മലയാളസിനിമ യിലെ ഏറ്റവും മുതിർന്ന നടൻ മ രി ച്ച ത് നമ്മുടെ സിനിമാക്കാരിൽ മിക്കവരും അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നുന്നു.

Also Read
മകൾക്കായി വിലപിടിപ്പുള്ള സമ്മാനം നൽകി അമൃത ; ആശംസകളുമായി ആരാധകർ

ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ജികെ പിള്ളയുടെ ഫോട്ടോയിട്ട് ആദരാഞ്ജലികൾ എന്നൊരു വാക്ക് എഴുതാൻപോലും മിക്കവർക്കും സമയമില്ലാതെ പോയതോർക്കുമ്പോഴാണ് എന്നൊക്കെ ആയിരുന്നു സിനിമാ പ്രേമികളുടെ കുറിപ്പ്.

ഇതിന് പിന്നാലെയായി ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ചിത്രം സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്. ജി കെ പിള്ളയുടെ വീട്ടിലെത്തിയ മമ്മൂട്ടി അദ്ദേഹത്തിന് പ്രാർത്ഥന ചൊല്ലുന്നതായിരുന്നു അത്.

മമ്മൂട്ടിയുടെ ഈ പ്രവൃത്തി മഹത്തരമാണ് എന്നാണ് പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്. ഇതിനോടകം തന്നെ മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. അതേ സമയം കുങ്കുമപ്പുവ് പരമ്പരയിൽ ജി കെ പിള്ളയ്ക്ക് ഒപ്പം അഭിനയിച്ച ആശാ ശരത് അടക്കമുള്ള താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരുന്നു.

325ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജികെ പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരുപിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Also Read
ഒരു ഗായകൻ ഒരിക്കലും ‘പിന്നണിയിൽ’ മാത്രം നിൽക്കേണ്ട ആളല്ല, എന്റെ കഴിവ് എന്താണെന്ന് മനസിലാക്കി തന്നത് അവിടെ നിന്നാണ്: വൈറലായി ഗായകൻ അരുൺ ഗോപന്റെ വാക്കുകൾ

നടൻ പ്രേം നസീറുമായി കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് ജികെ പിള്ളയെ സിനിമയിലെത്തിച്ചത്. സിനിമ യിലെത്തി 65 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അന്ത്യം അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത് .

Advertisement