ബാലതാരമായി അരങ്ങേറ്റം നടത്തി പിന്നീട് ജനപ്രിയ നടൻ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെമലയാള സിനിമയിലേക്ക് നായികയായ എത്തിയ താരസുന്ദരിയാണ് നിഖില വിമൽ. പിന്നീട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചിരുന്നു എങ്കിലും കൂടുതലും ചെറിയ ചെറിയ വേഷങ്ങളിൽ ആണ് നടി എത്തിയിട്ടുള്ളത്.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ നിഖില എത്തിയിരുന്നു. ജോജുജോർജ് കേന്ദ്ര കഥാപാത്രമായ മധുരം എന്ന ചിത്രമാണ് നിഖിലയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. ജോജു ജോർജിനും നിഖില വിമലിനും പുറമെ അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി.
Also Read
ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു; 16 വർഷം പിന്നിട്ട കുടുംബ ജീവിതത്തെ കുറിച്ച് ദേവി ചന്ദന
ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് നടി. അച്ഛൻ മ രി ച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ തന്നെ നിഖില മധുരം സിനിമയുടെ ഷൂട്ടിങിനായി എത്തിയിരുന്നു. അന്ന് കടന്നുപോയ സാചര്യങ്ങളെ കുറിച്ചെല്ലാമാണ് നിഖില വിമൽ പറയുന്നത്. 2020 ഡിസംബറിലാണ് നിഖിലയുടെ അച്ഛൻ ഈ ലോകത്തോട് വിടപറഞ്ഞത്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു നിഖിലയുടെ അച്ഛന്റെ വിയോഗം. അച്ഛന്റെ വേർപാടിനെ കുറിച്ച് നിഖില പറയുന്നതിങ്ങനെ:
കൊവിഡായിരുന്നു അച്ഛന്. വീട്ടുലുള്ളവർക്കും അച്ഛന്റെ മരണ സമയത്ത് കൊവിഡായിരുന്നു. ഐസുലേഷനിലായിരുന്നു എല്ലാവരും. എന്ത് ചെയ്യണമെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടി. അച്ഛൻ മ രി ച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ മധുരം ഷൂട്ടിങ് ആരംഭിച്ചു.
അവിടെ ചെന്ന് ആ സെറ്റിലെ ജോലികളിൽ മുഴുകിയപ്പോഴാണ് ഒരു മാറ്റം വന്നത്. മധുരം സിനിമ അപ്പോഴുള്ള അവസ്ഥയിൽ നിന്ന് എന്നിൽ വലിയ മാറ്റം വരുത്തി. അങ്ങനെ നോക്കുമ്പോൾ മധുരം സിനിമ എന്നും മനസിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.
ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാൽ മാത്രമെ ഞാൻ സോഷ്യൽമീഡിയ മെസേജുകൾക്ക് മറുപടി നൽകാറുള്ളൂ.
പിന്നെ ചിലത് കാണുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട്. കമൽ ഹാസൻ സാറിന് കാണണമെന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. ചില അഭിനേതാക്കളെ ഇഷ്ടമാണെന്നല്ലാതെ ആരോടും ക്രഷ് തോന്നിയിട്ടില്ല. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയതകർച്ചകൾ പറയാൻ മാത്രമില്ല.
നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കുറച്ച് കൂടി മെച്ചപ്പെട്ട നടിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഉടനെ അല്ലെങ്കിലും സംവിധാനം എന്നത് ആഗ്രഹമുള്ള ഒന്നാണെന്നും നിഖില വ്യക്തമാക്കുന്നു.