ദിലീപിന്റെ മുൻപിൽ മുട്ടു കുത്തിയിരുന്നു വിശേഷങ്ങൾ ചോദിക്കുന്ന ദിവ്യ ഉണ്ണി; പഴയകാലം ഓർത്തെടുത്ത് ദിലീപിനെ കുറിച്ച് നടി ദിവ്യ ഉണ്ണി പറയുന്നത് കേട്ടോ

112

സൂപ്പർതാരങ്ങളുടേയും യുവനായകൻമാരുടേയും നായികയായി ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന താരമാണ് നടി ദിവ്യാ ഉണ്ണി. നായികാ വേഷങ്ങളിലൂടെ മലയാളത്തിലെ സൂപ്പർനായികമാരുടെ ലിസ്റ്റിൽ ഒന്നാമത് തന്നെയായിരുന്നു ദിവ്യ ഉണ്ണിയുടെ സ്ഥാനം.

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ തുടങ്ങിയവരുടെ എല്ലാം നായികയയി നടി അഭിനയിച്ചിരുന്നു. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്തികം എന്ന ചിത്രത്തിലാണ് നായികയായത്.

Advertisements

തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യാ ഉണ്ണി അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതിലധികം സിനിമകളിലാണ് ദിവ്യാ ഉണ്ണി ഭാഗമായത്. ബാല താരമായിട്ടായിരുന്നു മലയാള സിനിമയിലേക്ക് ദിവ്യ ഉണ്ണി കടന്നുവന്നത്. 1990 കാലഘട്ടങ്ങളിൽ ആണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ സജീവമായത്.

1996 ൽ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ നായകനായി എത്തിയത് മലയാളത്തിലെ ജനപ്രിയ നടൻ ദിലീപ് ആയിരുന്നു. ഇപ്പോഴിതാ ദിലീപ് മൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ദിവ്യ ഉണ്ണി പങ്കു വെച്ചിരിക്കുന്നത്.

Also Read
ഒമ്പത് വീടുകൾക്ക് ശൗചാലയങ്ങൾ, ധനസഹായവുമായി നടൻ കൃഷ്ണകുമാറും കുടുംബവും

ഈ ചിത്രങ്ങൾക്ക് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടെന്നു ദിവ്യ കുറിച്ചിട്ടുണ്ട്. എറണാകുളത്തെ സെൻറ് തെരേസാസ് കോളേജിലായിരുന്നു ദിവ്യ ഉണ്ണി ബിരുദം പൂർത്തിയാക്കിയത് .അക്കാലത്ത് കോളേജിലെ ഒരു ഫംഗ്ഷൻ ഇൽ ദിലീപ് അതിഥിയായെത്തി. മുഖ്യ പ്രഭാഷണം ചെയ്തിരുന്നത് ദിവ്യയാണ്. അന്ന് ദിലീപിന് നേരിട്ട് പരിചയപ്പെട്ടിരുന്നു എന്നും ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൂടാതെ ദിലീപിന്റെ മുൻപിൽ മുട്ടു കുത്തിയിരുന്നു വിശേഷങ്ങൾ ചോദിക്കുന്ന ദിവ്യ ഉണ്ണിയെ ചിത്രങ്ങളിലൂടെ കാണാം. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിനുശേഷം ദിലീപിന് നായികയായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. അതിനു ശേഷം മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ആയി നിരവധി വേഷങ്ങൾ ആയിരുന്നു ദിവ്യഉണ്ണിയെ തേടിയെത്തിയത്.

മറ്റുള്ള നടിമാരെ പോലെ തന്നെ സിനിമയിൽ തിളങ്ങി നില്ക്കുന്ന കാലത്താണ് നടിയും വിവാഹം ചെയ്തത്. വിവാഹ ബന്ധത്തിന് ശേഷം താരം കുടുംബവുമൊത്ത് വിദേശത്തായിരുന്നു താമസം. അക്കാലത്ത് അഭിനയരംഗം പൂർണമായും ഉപേക്ഷിച്ചിരുന്നു. അഭിനയത്തോടൊപ്പം തന്നെ മികച്ച നർത്തകി കൂടിയായ ദിവ്യ ഉണ്ണി നൃത്ത രംഗത്ത് കൂടുതൽ സജീവമായി മേരിക്കയിൽ വളരെ പെട്ടെന്ന് തന്നെ ഒരു ഡാൻസ് സ്‌കൂളും താരം ആരംഭിച്ചു.

Also Read
ലോകം എങ്ങും ആഘോഷിക്കുന്നു എന്തോ എന്റെ വീട്ടിൽ മാത്രം ഇപ്പോഴും സന്തോഷങ്ങളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു ; ശ്രദ്ധ നേടി ഇവയുടെ ഹൃദയ ഭേദകമായ കുറിപ്പ്

രണ്ടു മക്കൾ ജനിച്ചതിനു ശേഷം ആണ് ദിവ്യ ഉണ്ണി വീണ്ടും വാർത്തകളിൽ ഇടം നേടിയത്. താരം വിവാഹ മോചിത യാവുന്നു എന്നതായിരുന്നു ആ വാർത്ത. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ തന്നെ താരം ഔദ്യോഗികമായി വിവാഹ മോചനം സ്ഥിരീകരിക്കുകയും ചെയ്തു.

വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു ദിവ്യ ഉണ്ണി. അമേരിക്കയിൽ സ്ഥിര താമസമാക്കിയ താരം പിന്നീട് സോഷ്യൽ മീഡിയയിലാണ് ആക്ടീവായത്. അഭിനേത്രി എന്നതിലുപരി നർത്തകിയായും സജീവമായിരുന്നു ദിവ്യാ ഉണ്ണി. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ താരം പിന്നീട് രണ്ടാമതും വിവാഹം കഴിച്ചിരുന്നു. 2018ലായിരുന്നു അരുൺ കുമാറുമായുളള ദിവ്യ ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്.

Advertisement