ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാൻ അയാളെന്നെ ക്ഷണിച്ചു, സംവിധായകന്റെയും നിർമ്മാതാവിന്റെയും കൂടെ കിടക്കാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന ഉപദേശവും തന്നു; പ്രമുഖ സംവിധായകന് എതിരെ നടി ദിവ്യ ഉണ്ണി

1819

ഒരു നാണവുമില്ലാതെ കിടക്ക പങ്കിടാൻ അയാളെന്നെ ക്ഷണിച്ചു, സംവിധായകന്റെയും നിർമ്മാതാവിന്റെയും കൂടെ കിടക്കാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന ഉപദേശവും തന്നു; പ്രമുഖ സംവിധായകന് എതിരെ നടി ദിവ്യ ഉണ്ണി

കേരളത്തിലേക്ക് രണ്ടുവർഷം മുമ്പ് വിമാനം കയറുമ്പോൾ നടി ദിവ്യ ഉണ്ണിയുടെ മനസിൽ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയിൽ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.

Advertisements

90 കളിൽ മലയാള സിനിമയിൽ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കൾ 50 വർഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടാ യിരുന്നു. എന്നിരുന്നാലും മനസിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രിയിൽ സംവിധായകർ നടിമാരെ ഹോട്ടൽ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാൻ കേട്ടിരുന്നു.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

രാത്രി 9 മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല.

റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ ദിവ്യ തയ്യാറായില്ല.സിനിമയിൽ റോൾ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി.

ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവർ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവർത്തകയെന്ന നിലയിൽ മോഹൻലാലിനെ കണ്ടിരുന്നു. നിർമ്മാതാവ് ഹാർവേ വെയ്ൻസ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങൾക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങൾക്കുണ്ടായ പീഡനാനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.

Also Read
അദ്ദഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു, പള്ളിയിൽ വെച്ച് തന്നെ കല്യാണം നടത്തണമെന്ന് അവർ നിർബന്ധം പിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ, മനീഷ സുബ്രമണ്യൻ പറയുന്നു

Advertisement