കോലോൽസവ വേദിയിൽ നിന്നും എത്തി മലയാളത്തിന്റെ ബിഗ്സ്‌ക്രീനിസൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. ആദ്യകാലത്ത് കോമഡി സ്‌കിറ്റുകളിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സീരിയൽ രംഗത്തും സജീവമാവുകയായിരുന്നു താരം.
ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയം ആയ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ്. അതേ സമയം സഹ നടിയുടെ റോളുകളിലാണ് കരിയറിൽ ദേവി ചന്ദന കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി. ഗായകനായ കിഷോർ വർമ്മ ആണ് ദേവി ചന്ദനയെ വിവാഹം കഴിച്ചത്. ഒരുകാലത്ത് തടിയുടെ പേരിൽ കുറെയേറ കളിയാക്കലുകൾ നേരിട്ട താരം കാലങ്ങൾക്ക് ശേഷം ഭാരം കുറച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
ഇപ്പോൾ തന്റെ ഇഷ്ട ജീവിതം 16 വർഷം പിന്നിടുന്ന വേളയിൽ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ദാമ്പത്യം തന്നെ പലതും പഠിപ്പിച്ചുവെന്ന് പറഞ്ഞ നടി പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണമെന്നും കൂട്ടിച്ചേർത്തു.
തങ്ങൾക്ക് തനിച്ച് ഒരുകാര്യത്തിലും തീരുമാനങ്ങൾ എടുക്കാറില്ലെന്നും അത് കരിയറുമായി ബന്ധപ്പെട്ട താണെങ്കിലും, വ്യക്തി ജീവിതത്തിലാണെങ്കിലുമെന്ന് ദേവി ചന്ദന കൂട്ടിച്ചേർത്തു. ഇരുവരും തീരുമാനിച്ച ശേഷമായിരിക്കും തീരുമാനത്തിലെത്തുന്നതെന്നും അവർ പറയുന്നു. ഒടുവിൽ, അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും.
ഉദാഹരണമെന്ന പോലെ, കിഷോർ ഏത് ഷോയിൽ പാടണമെന്ന് ഞാനോ, ഞാൻ ഏതു സീരിയലിൽ അഭിനയിക്കണമെന്ന് കിഷോറോ അല്ല തീരുമാനിക്കുക. അതു ചെയ്യല്ലേ, ഇതു ചെയ്യൂ എന്നൊന്നും പറയാറില്ല. ഇങ്ങനെ പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിർത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ദേവി ചന്ദന പറയുന്നു.
താൻ യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ അതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞതെന്ന് താരം പറയുന്നു. മോശം കമന്റുകൾ വന്നാൽ പെട്ടെന്നു തളരുന്ന ആളാണു ഞാൻ.
ചാനൽ തുടങ്ങുമ്പോൾ അതെല്ലാം നേരിടാൻ തയാറാകണമെന്നും കിഷോർ ഓർമിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. ചാനൽ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങൾ ഒന്നിച്ച് കവർ സോങ് ചെയ്തിരുന്നു. ഇന്റർവ്യൂ ആയാലും ട്രാവൽ വ്ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകുമെന്നും ദേവി ചന്ദന പറയുന്നു.
ദാമ്പത്യം തന്നെ പലതും പഠിപ്പിച്ചുവെന്നും, സന്തോഷങ്ങളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യമെന്നും താരം കൂട്ടിച്ചേർത്തു. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്.
അവ നീണ്ടു പോകാതെ എത്രയും പെട്ടെന്നു പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ടെന്ന് അവർ വ്യക്തമാക്കി. മനസ്സു തുറന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വരെ സംസാരിച്ച് തീർക്കുന്നു.
അപ്പോൾ മനുഷ്യർക്ക് അതിന് എത്ര എളുപ്പം സാധിക്കും. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ടു പോകുമെന്നും ദേവി ചന്ദന പറയുന്നു.