മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പാണ്ഡ്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാള പതിപ്പുമായാണ് ചിപ്പി രഞ്ജിത്തും സംഘവും മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ചിപ്പിയും രാജീവ് പരമേശ്വറുമാണ് സാന്ത്വനം സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടിയാണ് ഇരുവരും ജീവിക്കുന്നത്. ഹരിയുടേയും ശിവന്റേയും വിവാഹം അപ്രതീക്ഷിതമായി നടത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിലേത്.
സാന്ത്വനത്തിനായി അണിനിരക്കുന്നവരെല്ലാം ഇതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അച്ചു സുഗന്ദ്, സജിൻ, കീർത്തന അനിൽ, ഗിരുജ പ്രേമൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ, തുടങ്ങിയവരെല്ലാം സാന്ത്വനം വിശേഷങ്ങളുമായി എത്തുന്നുണ്ട്.
നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങൾ വൈറലായി മാറാറുള്ളത്. സാന്ത്വനം കുടുംബത്തിന്റെ പുതിയ വിശേഷങ്ങളിലൂടെ തുടർന്നുവായിക്കാം. ശിവന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. നേരിൽ കണ്ടാൽ പോരടിക്കുന്നവരാണ് ഇരുവരും.
അഞ്ജലിയുടെ അമ്മയെ ശിവന് ഇഷ്ടമില്ല. കുടുംബത്തിലാരും അമ്മായി ഇഷ്ടപ്പെടുന്നവരല്ല. ശിവനാകട്ടെ ആ വെറുപ്പ് നേരിൽ പ്രകടിപ്പിക്കാറുമുണ്ട്. വീട്ടിലേക്ക് അഞ്ജലി മരുമകളായെത്തുന്നുവെന്ന് കേട്ടപ്പോൾ ആദ്യം എതിർത്തത് ശിവനായിരുന്നു.
അമ്മയുടെ ചേട്ടൻമാരുടേയും തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു പിന്നീട്. അതിനിടയിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. ഹരിയെ വിവാഹം ചെയ്യാനായിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. ഹരി അപർണ്ണയുമായി പ്രണയത്തിലായിരുന്നുവെന്ന കാര്യം അവസാനനിമിഷമായിരുന്നു അറിഞ്ഞത്.
കുടുംബത്തിലെല്ലാവരും പറഞ്ഞതോടെ അപർണ്ണയെ മറന്ന് അഞ്ജലിയെ വിവാഹം ചെയ്യാൻ തയ്യാറാവുകയായിരുന്നു ഹരി. അതിനിടയിലായിരുന്നു അപർണ്ണ വിവാഹവേദിയിലേക്ക് എത്തിയത്. അതോടെയാണ് അഞ്ജലിയെ ശിവൻ വിവാഹം ചെയ്തത്. വിവാഹ ശേഷവും പരസ്പരം പോരടിക്കൽ തുടരുകയാണ് ഇരുവരും.
സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ശിവാഞ്ജലി കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ വഴക്കിന് ആരാധകരുടെ പിന്തുണയുണ്ട്. ഉള്ളിൽ പ്രണയവുമായാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ശിവനായി സജിൻ ശരിക്കും ജീവിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. ആരാധകപിന്തുണയ്ക്ക് നന്ദി അറിയിച്ച് ശിവനും അഞ്ജലിയും എത്തിയിരുന്നു.