മലയാളത്തിന്റെ സൂപ്പർസംവിധായകൻ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുക്കിയ മനസ്സിനക്കരെ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരമാണ് നയൻതാര. ഒരു നാടൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായ മനസ്സിനക്കരെയിൽ ജയറാം ഷീല എന്നിവർക്കൊപ്പം നായിക വേഷം കൈകാര്യം ചെയ്താണ് നയൻതാര മലയാളി പ്രേക്ഷക്ഷരുടെ മുന്നിലെത്തുന്നത്.
ഒരു തനി നാട്ടിൻ പുറത്തുകാരിയായ ഗൗരി എന്ന കഥാപാത്രം മലയാളി പ്രേക്ഷരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു. അതിത് ശേഷം മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ 2 സിനിമകളിലാണ് നയൻതാര തുടർച്ചയായി അഭിനയിക്കുന്നത്.
ഫാസിൽ ഒരുക്കിയ വിസ്മത്തുമ്പത്തിലും, ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന സിനിമയിലും. പിന്നീട് തമിഴിലേക്ക് ചേക്കെറിയ താരം അധികം വൈകാതെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തസ്കര വീരനിലൂടെ തിരിച്ചെത്തി. പിന്നീട് മമ്മൂക്കയ്ക്ക് ഒപ്പം രാപ്പകലിലും നായികയായി.
താരരാജാക്കന്മാരായ മോഹൻലാൽ മമ്മൂട്ടി എന്നിവരോടൊപ്പം തുടക്കത്തിൽ തന്നെ വെള്ളത്തിരയിൽപ്രത്യക്ഷപ്പെടാൻ സാധിച്ചത് നയൻതാരയുടെ ഭാഗ്യമായി തീർന്നു. വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും തസ്കരവീരൻ, രാപ്പകൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ചു മികവ് തെളിയിക്കാൻ ഈ നടിക്ക് സാധിച്ചു.
പിന്നീട് അന്യഭാഷാ സിനിമാലോകത്തേക്ക് പോയ നയൻതാര രജനീകാന്ത് അജിത് വിജയ് ധനുഷ് എന്നിവരുടെ നായികയായി മിന്നിത്തിളങ്ങി. പിന്നീട് മികച്ച അംഗീകാരങ്ങളും മികച്ച കഥാപാത്രങ്ങൾളും താരത്തെ തേടിയെത്തി.
നിലവിൽ തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം അലങ്കരിക്കുവാൻഒള്ള ഭാഗ്യം നയൻതാരയ്ക്ക് ലഭിച്ചു. തന്മയത്തോടുകൂടിയുള്ള അഭിനയമികവും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ടാകാം തെന്നിന്ത്യൻ സിനിമാലോകത്തു തന്നെ ഒരു അഭിമാനമായി മിഴികഴിഞ്ഞു ഈ താരറാണി.
അടുത്തിടെ താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴിലെ ഒരു ചാനലിൽ ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോൾ വാചാലയായി മാറുകയായിരുന്നു നയൻസ്.
തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചതിൽ ചില നടിമാർക്ക് തന്നോട് അസൂയ തോന്നിയിരുന്നു.
തന്നെയും അദ്ദേഹത്തെയും ചേർത്ത് ഗോസിപ്പുകൾ വരെ പുറത്തു വന്നിരുന്നു എന്ന നയൻസ് തുറന്നു പറഞ്ഞു. എന്നാൽ മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന സമയത്ത് തന്നോട് ഒരു പ്രശസ്ത കോറിയോഗ്രാഫർ ചോദിച്ച ഒരു ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയതായി നയൻസ് കൂട്ടിച്ചേർത്തു.
മോഹൻലാൽ സാറിന് സുഖമല്ലേ എന്ന ചോദ്യമാണ് ചോദിച്ചത്. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഏറെ ബഹുമാനത്തോടെയാണ് ലാൽസാറിനെ നോക്കിക്കാണുന്നത് എന്നും നയൻസ് വ്യക്തമാക്കുന്നു.