സംഗീത പ്രതിഭകളായ ജയ വിജയൻമാരിൽ ജയന്റെ മകനായ മനോജ് കെ ജയൻ ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നായകനായും വില്ലനായും സഹ നടനായും ഒക്കെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറാൻ താരത്തിന് സാധിക്കുകയും ചെയ്തു.
1992ൽ പുറത്തിറങ്ങിയ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് മനോജ് കെ ജയന് വഴിത്തിരിവായി മാറിയത് പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
മനോജ് കെ ജയന്റെ കരിയറിൽ സർഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് വലിയ വഴിത്തിരിവായത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മലയാളത്തിന് പുറമെ നടൻ അഭിനയിച്ചിരുന്നു. മലയാള സിനിമ തന്നെ വേണ്ടവിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമെന്ന് മനോജ് കെ ജയൻ ഇപ്പോൾ തുറന്ന് പറയുകയാണ്.
മലയാള സിനിമ എന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് പ്രേക്ഷകരോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാൻ ചെറിയ ചെറിയ മോഹങ്ങളുമായിട്ടാണ് സിനിമയിൽ വരുന്നത്. അപ്പോൾ ആ ചെറിയ മോഹങ്ങളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.
പ്രേക്ഷകരാണ് പലപ്പോഴും തന്നോട് പറയുന്നത് മനോജ് കെ ജയന് എന്ത് കൊണ്ട് അനന്തഭദ്രം, പോലെ പഴശ്ശിരാജപോലെ സർഗ്ഗം പോലെയുള്ള മികച്ച സിനിമകൾ കിട്ടുന്നില്ലെന്ന്. എപ്പോഴും അത്തരം കഥാപാത്രങ്ങൾ പ്രതീക്ഷിക്കാൻ പറ്റില്ലെന്നും. അത് നൂറു കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഒരിക്കൽ മാത്രം കിട്ടുന്നതാണെന്നും മനോജ് കെ ജയൻ പറയുന്നു.
നല്ല വേഷങ്ങൾ ലഭിച്ച ശേഷവും അത്തരം റോളുകൾ വീണ്ടും ലഭിക്കാൻ ഞാൻ എന്നിലെ നടനെ പ്രൊമോട്ട് ചെയ്തില്ല എന്നതാണ് സത്യം. ഞാൻ അതിൽ വലിയ പരാജിതനാണ്. സെൽഫ് മാർക്കറ്റിംഗ് ചെയ്യാൻ കഴിയാത്തത് എന്നിലെ നടന്റെ പരിമിതി തന്നെയാണ്, മനോജ് കെ ജയൻ പറഞ്ഞു.
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധർവ്വനാണ് മനോജ് കെ ജയന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധർവ്വന് പിന്നാലെ മമ്മൂക്കയ്ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണമാണ് മമ്മൂട്ടി സിനിമയുടെ ചിത്രീകരണം വൈകിയത്.