രാജീവേട്ടനേയും ദിവ്യ ചേച്ചിയേയും യദുചേട്ടനേയും ഞാൻ വിളിക്കുന്നത് ഇങ്ങനെയൊക്കെയാണ്: സാന്ത്വനത്തിലെ അഞ്ജലി പറയുന്നത് കേട്ടോ

3791

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ പരമ്പരയായ സാന്ത്വനം സീരിയൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ്. തിങ്കൾ മുതൽ ശനിവരെ ദിവസവും വൈകിട്ട് 7 മണിക്കാണ് സാന്ത്വനം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്.

മലയാളത്തിൻ പ്രിയ ചലച്ചിത്ര നടിയായിരുന്ന ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുചിത നായികയാകുന്ന പാണ്ഡ്യൻ സേ്റ്റാഴ്‌സ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പ് ആണ് സാന്ത്വനം.

Advertisements

രാജീവ് മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ ആയി മാറിയിരിക്കുകയാണ് സാന്ത്വനം. റേറ്റിംഗ് ചാർട്ടിൽ ആദ്യ അഞ്ചിൽ സ്ഥിരമായി ഇടം പിടിക്കുന്നുണ്ട് സാന്ത്വനം.

സീരിയലിലെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അഞ്ജലി. കോഴിക്കോട് സ്വദേശിനിയായ ഗോപിക അനിൽ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക ആയിരുന്നു.

സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിലൂടെ ആണ് ഗോപിക ടെലിവിഷൻ ലോകത്ത് അരങ്ങേറുന്നത്. എങ്കിലും അഞ്ജലി എന്ന കഥാപാത്രമാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സാന്ത്വനത്തിൽ ശിവൻ ആണ് അഞ്ജലിയുടെ പ്രിയതമൻ.

അടുത്തിടെ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞത് മുതൽ ഉള്ള എല്ലാ എപ്പിസോഡുകളും വലിയ ആഘോഷത്തോടെ ആണ് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ സീരിയൽ സെറ്റിലെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഗോപിക അനിൽ.ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിൽ ആയിരുന്നു ഗോപിക അനിൽ ഈ അഭിമുഖം നൽകിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഞങ്ങൾ ഒരു ഫാമിലി ആയി മാറിയിരിക്കുന്നു. ഇപ്പോൾ എല്ലാവരും തമ്മിൽ ഒരു ആത്മബന്ധമുണ്ട്. ദിവ്യ ചേച്ചിയെ ഞാൻ സീരിയലിൽ മാത്രമല്ല സെറ്റിലും അമ്മ എന്ന് തന്നെയാണ് വിളിക്കാറുള്ളത്.

യദു ചേട്ടനെ ഡാഡികൂൾ എന്നാണ് വിളിക്കാറുള്ളത്. പിന്നെ രാജീവേട്ടനെ വല്യേട്ടൻ എന്നാണ് വിളിക്കാറുള്ളത്. സീരിയൽ പോലെ തന്നെ ഈ സീരിയലുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും മലയാളി പ്രേക്ഷകർക്ക് വലിയ ആഘോഷം തന്നെയാണ്. അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം ഈ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

Advertisement