മികച്ച വിജയം നേടിയ രണ്ടു പതിപ്പുകൾക്ക് ശേഷം മൂന്നാമതൊരു ബിഗ് ബോസ് ഷോ കൂടി മലയാളത്തിൽ ആരംഭിക്കുകയാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനൽ തന്നെയാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ചു ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് മലയാളത്തിൽ മൂന്നാമതൊരു ബിഗ് ബോസ് ഷോ കൂടി ആരംഭിക്കാൻ പോവുകയാണെന്നുള്ള വാർത്ത പുറത്ത് വന്നത്. നടൻ ടൊവിനോ തോമസ് ബിഗ് ബോസിന്റെ ലോഗോ പുറത്ത് വിടുമെന്നുമാണ് പുതിയ വാർത്ത.
എന്നാൽ ജനുവരി അഞ്ചിന് മലയാളം ബിഗ് ബോസിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് മുൻമത്സരാർഥികൾ ചൂണ്ടി കാണിക്കുകയാണ്. 2019 ജനുവരി അഞ്ചിനായിരുന്നു മലയാളം ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്.
പ്രേക്ഷകർ മുൻകൂട്ടി പ്രവചിച്ചവരും അല്ലാത്തവരുമായിട്ടുള്ള താരങ്ങളാണ് ഇക്കഴിഞ്ഞ സീസണിൽ മത്സരാർഥികളായി എത്തിയത്. ശക്തമായ മത്സരം മുക്കാൽ ഭാഗത്തോളം കഴിഞ്ഞെങ്കിലും കൊറോണ വന്നതോടെ നിർത്തി വെക്കേണ്ട സാഹചര്യം വരികയായിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിലെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ആര്യ. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി നടി പങ്കുവെച്ച വീഡിയോസ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശ്രദ്ധേയമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ ദിവസം ഇങ്ങനെയായിരുന്നു എന്ന് ക്യാപ്ഷനിൽ പറഞ്ഞ്.
ഫുക്രു, ആര്യ, വീണ എന്നിവരെല്ലാം ഒന്നിച്ചുള്ള വീഡിയോ ആണ് നടി ആദ്യം പങ്കുവെച്ചത്. ബിഗ് ബോസിന്റെ ടൈറ്റിൽ സോംഗ് എപ്പോൾ കേട്ടാലും ഹൃദയത്തോട് അത്രയും അടുത്ത് നിൽക്കുന്നതാണ്. സീസൺ മൂന്നിന് വേണ്ടി ഇനിയും കാത്തിരിക്കാൻ വയ്യെന്നും ആര്യ പറയുന്നു.
ബിഗ് ബോസിലെ ഓരോ ടാസ്‌കുകളുടെയും മറ്റും വീഡിയോസ് കോർത്തിണക്കി പാട്ടിനൊപ്പം നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആര്യ മാത്രമല്ല, അലക്സാൻഡ്ര, വീണ, ഫുക്രു, തുടങ്ങി ബിഗ് ബോസിലെ താരങ്ങളെല്ലാവരും തന്നെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിട്ടുണ്ട്.
ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായ ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടന്നത് ബിഗ് ബോസിൽ എത്തിയതോടെയായിരുന്നു. ആദ്യ വിവാഹബന്ധം വേർപിരിയാനുള്ള കാരണത്തെ കുറിച്ചും താൻ മറ്റൊരു പ്രണയത്തിലാണെന്നും നടി പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ഇതേ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഒരു വർഷം പൂർത്തിയാവുന്ന സാഹചര്യത്തിലും ആരാധകർ ചോദിക്കുന്നത് ആര്യയുടെ പ്രണയത്തെ കുറിച്ചാണ്. വൈകാതെ നടി ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.