മനിസ്‌ക്രീൻ ആരാധകരായ മലയാളികൾ ഓരോ ദിവസവും കാത്തിരുന്ന് കാണുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. 2020 സെപ്റ്റംബറിൽ ആണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്.
പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന തമിഴ് സൂപ്പർഹിറ്റ് സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. മുൻകാല നായികാ നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സീരിയൽ നിർമ്മിച്ചിരിക്കുന്നത് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ്.
തുടക്കം മുതൽ തന്നെ ആരാധകർ ഏറ്റെടുത്തിരുന്ന പരമ്പരയിലെ കഥാപാത്രങ്ങളും ഒന്നിനൊന്നിൽ മികച്ചതാണ്. ചെറിയ സമയം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞത്. സീരിയലിന്റെ മികച്ച കഥക്കൊപ്പമുള്ള മികച്ച കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകപ്രീതി നേടികൊണ്ടിരിക്കുകയാണ്.
ഇതിനിടെ സ്‌ക്രീനിലെ ചില പ്രണയനിമിഷങ്ങൾക്കും ആരാധകർ ഏറെയാണ്. തുടക്കം മുതൽ ആരാധകർ ഇഷ്ടപ്പെട്ട രണ്ട് പ്രണയജോഡികളാണ് അപർണ്ണയും ഹരിയും. രക്ഷയും ഗിരീഷ് നമ്പ്യാരുമാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.
ഹരിയെ ജീവന് തുല്യം സ്നേഹിക്കുന്ന അപ്പുവും, അപ്പുവിനെ ജീവിതപങ്കാളിയായി കൂട്ടിയ ഹരിയുടെയും പ്രണയം കഥയെല്ലാം ഏറെ രസകരമുള്ളതായിരുന്നു. ഒരു വലിയ വീട്ടിൽ നിന്നും ഹരിയുടെ വീട്ടിൽ എത്തുന്ന അപർണക്ക് ആദ്യമൊക്കെ അവിടുത്തെ വീടുമായി പൊരുത്തപ്പെടാൻ പ്രയാസം ആയിരുന്നു.
എന്നാൽ പിന്നീട് സാഹചര്യങ്ങൾ അറിഞ്ഞ് നിൽക്കാനും അപർണ പഠിക്കുകയായിരുന്നു. ഇപ്പോൾ അപർണയും ഒരു തിരക്കുള്ള വീട്ടമയായി മാറി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അപർണയുടെ ചില പാചക പരീക്ഷണവും ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇവർ സ്നേഹിച്ച് വിവാഹം കഴിച്ചതാണെങ്കിലും ചില അടിപിടികൾ ഇവർക്കിടയിൽ നടക്കാറുണ്ട്.
ഇനി ഇവർ അടുക്കളയിലും അടിയാവുമോ എന്ന ഭയവും സാന്ത്വനം വീട്ടുക്കാർക്ക് ഉണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഫുഡ് സ്റ്റെപ്സിലാണ് ഇരുവരും കൊമ്പു കോർക്കുന്നത് . ശനിയാഴ്ചയാണ് ഇരുവരും പാചക പരീക്ഷണവുമായി എത്തുന്നത്.
ഹരിയുടേയും അപ്പുവിന്റേയും പാചകം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ട് സാന്ത്വനം കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് സാന്ത്വനം വീട്ടിൽ എന്തെങ്കിലും നടക്കും എന്നുള്ള മുന്നറിയിപ്പ് നൽകി കൊണ്ടാണ് ചേട്ടനും ഏട്ടത്തിയും ഫുഡ് സ്റ്റെപ്സിൽ എത്തുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
അതേസമയം കുട്ടിത്തരവുമായി വരുന്ന കണ്ണനും ഇവരുടെ കാര്യത്തിൽ ഇപ്പോൾ നല്ല ടെൻഷൻ ഉണ്ട്. ഈ നിമിഷത്തിൽ, മുൻപ് അപ്പു ഒരു കാരറ്റ് തോരനിൽ പരീക്ഷണം നടത്തിയതും സാന്ത്വനം വീട്ടുക്കാർ ഓർക്കുന്നു. സീരിയലിലെ മറ്റ് എപ്പിസോഡിൽ നിന്നും കുറച്ചും കൂടെ വ്യത്യസ്തനിറഞ്ഞതായിരിക്കും ഇവരുടെ പാചകത്തിന്റെ എപ്പിസോഡ് എന്നതിൽ സംശയം ഇല്ല. എന്തായാലും ഇവരുടെ രസകരമായ കലാപം കാണാൻ കാത്തിരിക്കുകയാണ് ആരാധകരെല്ലാം.