മലയാളം ടെലിവിഷനിലെ സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെസാന്ത്വനം. ഒരു കുടുംബത്തിന്റെ കഥപറയുന്ന സാന്ത്വനം റേറ്റിങ്ങിലും മുൻ പന്തിയിലാണ്. സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഇതിനോടകം തന്നെസീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടനായ അച്ചു സുഗന്ദ് ആണ് കണ്ണനെ അവതരിപ്പിക്കുന്നത്. ഇപ്പോവിതാ തന്റെ വിശേഷങ്ങളും ജീവിതാനുഭവവും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അച്ചു സുഗന്ദ്.
ജിമ്മിൽ പോയി മെലിഞ്ഞ ശരീരം ഒന്ന് ശരിയാക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് സാന്ത്വനം സീരിയലിലേക്ക് സെലക്ട് ചെയ്തതെന്നാണ് താരം പറയുന്നത്. ഈ ഒരു ശരീരം കാണ്ടാണ് സീരിയലിലെ നായികയും നിർമ്മാതാവുമായ ചിപ്പി ചേച്ചി തന്നെ സെലക്ട് ചെയ്യാൻ പറഞ്ഞതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ചു വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടിയുടെ അണിയറയിലും അച്ചു ഉണ്ടായിരുന്നു. ഇപ്പോഴിതാ അച്ചു സുഗന്ദ് സോഷ്യൽ മീഡിയകളിലൂടെ പങ്കുവച്ച കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്.
വാടകവീട്ടിന്റെ മുകളിലെ നിലയിലെ ചേച്ചി കണ്ണന്റെ കൂടെ സെൽഫിയെടുക്കാൻ വന്ന സന്തോഷമാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഇത്തവണ നാട്ടിൽ ചെന്നപ്പോൾ കാണാത്തതുപോലെ മുഖം തിരിച്ച് നടന്നവരുമുണ്ടെന്നും അച്ചു പറയുന്നുണ്ട്.
അച്ചുവിന്റെ കുറിപ്പ് ഇങ്ങനെ:
ഞങ്ങൾ വാടകയ്ക്ക് മാറിയ വീടിന്റെ തൊട്ടുമുകളിലുള്ള വീട്ടിലുള്ള അമ്മയാണ്. എന്നെ കാണാൻ വേണ്ടി മാത്രം പാവം സാരിയൊക്കെ ചുറ്റി വന്നു. അതും സെൽഫി എടുക്കാൻ. സാന്ത്വനത്തിലെ കണ്ണനെ നേരിൽ കണ്ടതിലുള്ള സന്തോഷം ആ മുഖത്തും വാക്കിലും നിറഞ്ഞു നിന്നു.
സാന്ത്വനം കണ്ടിട്ട് ഒരുപാട് പേരുടെ അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. ഇത്തവണ അവധിക്കു നാട്ടിൽ ചെന്നപ്പോൾ എന്നെ കണ്ടിട്ടും കാണാത്ത പോലെ നടന്ന ഒരുപാട് പേരുടെ മുഖവും മനസ്സിലുണ്ട്. പക്ഷേ ഈ അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.ആ നിഷ്‌കളങ്കമായ ചിരിയും, വാക്കുകളും, സ്നേഹവും ഒരിക്കലും മറക്കില്ലെന്ന് അച്ചു കുറിക്കുന്നു.