മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസസിനക്കരെയിലൂടെ എത്തി ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻസിനെ ഇപ്പോൾ സിനിമാലോകം വിശേഷിപ്പിക്കുന്നത്.
സിനിമയിൽ എത്തിയകാലം മുതൽ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാൽ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയിൽ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധക പിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് നയൻതാര മറ്റു നായികമാരേക്കാൾ.
തമിഴകത്തിന്റെ യുവ സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിനിടയിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.
നയൻസും വിക്കിയും വിവാഹിതരാവാൻ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്. വിവാഹത്തിന് മുന്നോടിയായാണ് ഇരുവരും വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചതെന്നുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്.
അതേ സമയം ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രണയം മടുത്താൽ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് വിഘ്നേഷ് ശിവൻ മുൻപ് പറഞ്ഞത്. ഇടയ്ക്കിടെ നയൻസിനെക്കുറിച്ച് വാചാലനായി വിഘ്നേഷ് എത്താറുണ്ട്.
ഇത്തവണത്തെ ഓണത്തിന് നയൻസിനൊപ്പം വിഘ്നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു. നയൻതാരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇപ്പോൾ കോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നയന്താരയും വിഘ്നേഷ് ശിവനും ഈ ഫെബ്രുവരിയിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നാണ്.
രണ്ട് അഭിനേതാക്കളും അവരുടെ കല്യാണം ഇതുവരെ അവരുടെ വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിൽ നയൻതാര വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുമെന്നാണ് ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട്. അവരുടെ വിവാഹം ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ചായിരിക്കും.
വിവാഹത്തിൽ അവരുടെ കുടുംബാംഗങ്ങളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാകുല റെൻഡു കാദൽ എന്ന തമിഴ് ചിത്രത്തിൽ ആണ് നയൻതാര ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.