വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചുള്ളു എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി സിനിമയിലേക്കെത്തിയത്. ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് അനാർക്കലി മരയ്ക്കാർ.
2016 ൽ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചു.
അനാർക്കലിയുടെ അച്ഛനൊരു ഫോട്ടോഗ്രാഫറാണ്. ചേച്ചി ലക്ഷ്മി മരയ്ക്കാർ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമയിൽ വേഷമിട്ടിട്ടുണ്ട്.
തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാർക്കലിയ്ക്ക് ഇത്രയേറെ വിമർശകരെ ഉണ്ടാക്കിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാൻ താരം തയ്യാറാകാറുണ്ട്.
പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി സംവദിക്കാൻ ലൈവിൽ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകുകയും താരം ചെയ്യുന്നുണ്ട്.
ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്ട്രൈറ്റ് ഫോർവേഡ് ആയാണ് താരം മറുപടി നൽകാറുള്ളത്. ഒരു ലൈവിൽ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്.
ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ട് കളിൽ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാർക്കലി. കേരളം മൊത്തം തരംഗം സൃഷ്ടിച്ച വീ ഹാവ് ലെഗ്‌സ് ക്യാമ്പയിന്റെ ഭാഗം കൂടിയായിരുന്ന താരം.
തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്നുണ്ട്.
അനാർക്കലിയുടെ ഗ്ലാമറസ് വേഷങ്ങൾ പലപ്പോഴും സദാചാരവാദികളെ ചൊടിപ്പിച്ചുണ്ട്. അതിനാൽ താരത്തിന്റെ ഹോട്ട് ഫോട്ടോകൾക്കടിയിൽ കമന്റുമായി സദാചാരവാദികൾ വരുന്നതും സ്ഥിരം കാഴ്ചയാണ്.