ദീലീപിന്റെ ഉദയപുരം സുൽത്താനിലെ ‘ശ്രീലക്ഷ്മി’ നടി ഇപ്പോൾ എവിടെ ആണെന്നറിയാമോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

750

ദിലീപിനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ഉദയപുരം സുൽത്താൻ. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ഉദയപുരം സുൽത്താൻ വലിയ വിജയമായിരുന്നു തിയ്യറ്ററുകളിൽ നേടിയെടുത്തത്.

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയും ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഈ ചിത്രത്തിൽ ഉണ്ണികൃഷ്ണൻ എന്ന കള്ളപ്പേരിൽ ഒരു വലിയ കൊട്ടാരത്തിൽ കയറി കഴിയുന്ന സുലൈമാൻ എന്ന കഥാപാത്രത്തെ ആയിരുന്നു ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രീത വിജയകുമാർ ആയിരുന്നു ചിത്രത്തിലെ നായികയായി വേഷമിട്ടത്.

Advertisements

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രുതി രാജ് എന്ന താരമായിരുന്നു. ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രുതി അവതരിപ്പിച്ചത്. കന്നട താരമാണെങ്കിലും ശ്രുതി നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Also Read
രണ്ടാം വിവാഹം മകൾക്ക് ഇഷ്ടമാവുമോ എന്ന ചോദ്യത്തിന് ആര്യ പറഞ്ഞ മറുപടി കേട്ടോ

മലയാള സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. അഗ്രജൻ എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. പിന്നീട് ഇളവങ്കോട് ദേശം, പ്രിയം, വരവായി, ദോസ്ത് എന്നീ ചിത്രങ്ങളിലും ശ്രുതി വേഷമിട്ടു. വിനയൻ സംവിധാനം ചെയ്ത വാർ ആൻഡ് ലൗ എന്ന ചിത്രത്തിലാണ് ശ്രുതി രാജ് അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

ദിലീപ് തന്നെ ആയിരുന്നു ഈ ചിത്രത്തിലും നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയത്തിൽ നിന്നും താൽക്കാലികമായ ബ്രേക്ക് എടുത്തു എങ്കിലും ഇപ്പോൾ സീരിയൽ രംഗത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. തെൻഡ്രൽ, ഓഫീസ്, അഴക് എന്നീ സീരിയലുകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ശ്രുതി.

വളരെ മികച്ച അഭിപ്രായമാണ് ശ്രുതിയുടെ സീരിയൽ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് ശ്രുതി രാജ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. എന്നാൽ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നവരിൽ അധികവും തമിഴ് തെലുങ്ക് പ്രേക്ഷകരാണ്.

മലയാളികൾ പൂർണമായി ഇവരെ മറന്നു പോയി എന്ന് തന്നെ പറയാം. താരം മലയാള സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കില്ല എങ്കിലും അത് അവതരിപ്പിച്ച താരത്തെ ഇപ്പോൾ ആരും ഓർക്കാറില്ല എന്നതാണ് വസ്തുത.

Also Read
മോഹൻലാലിന്റെ ആ തകർപ്പൻ സൂപ്പർഹിറ്റ് സിനിമ ഞാൻ സ്‌ക്രിപ്റ്റില്ലാതെ ചെയ്തതാണ്: വെളിപ്പെടുത്തലുമായി പ്രിയദർശൻ

Advertisement