ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാൻ ആഗ്രഹിക്കുന്നു, പ്രിയതമന് പിറന്നാൾ ആശംസയുമായി ഡിംപിൾ റോസ്

185

മിനിസ്‌ക്രീനിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഡിംപിൾ റോസ് എന്ന താരം ഇപ്പോഴും മലയാള മിനി സ്‌ക്രീൻ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് താരത്തിന്റേത്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.

അഞ്ചു വയസ്സിലാണ് ഡിംപിൾ ആഭിനയരംഗത്തേക്ക് എത്തുന്നത്. പങ്കജകസ്തൂരിയുടെ പരസ്യത്തിൽ ലെനയുടെ കൂടെയാണ് ഡിംപിൾ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്. പിന്നീട് കെ കെ രാജീവിന്റെ പൊരുത്തം എന്ന പരമ്പരയിൽ കല്ലുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് താരത്തിന് മിനിസ്‌ക്രീനിന്റെ ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്.

Advertisements

വളരെ ചെറുപ്പത്തിൽ തന്നെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ ഡിംപിൾ കാറ്റ് വന്നുവിളിച്ചപ്പോൾ തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേ സമയം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങളെത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുന്നവരും ഏറെയാണ്.

ഒരുകാലത്ത് സ്‌ക്രീനിൽ തിളങ്ങി നിന്നവരുടെ രണ്ടാംവരവിനായി പ്രേക്ഷകരും കാത്തിരിക്കാറുണ്ട്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തുന്നുണ്ട് ഡിംപിൾ റോസ്. അടുത്തിടെയായിരുന്നു ഡിംപിൾ ചാനൽ തുടങ്ങിയത്. മേഘ്ന വിൻസെന്റിന് പിന്നാലെയായി ഡിംപിളും യൂട്യൂബിൽ സജീവമാവുന്നുവെന്ന വാർത്ത വൈറലായി മാറിയിരുന്നു.

യാത്ര, ഭക്ഷണം, ബ്യൂട്ടി ടിപ്സ്, പാചകം ഇവയെക്കുറിച്ചൊക്കെയുള്ള വ്ളോഗുമായാണ് ഡിംപിൾ എത്തിക്കൊണ്ടിരിക്കുന്നത്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഭർത്താവിന്റെ പിറന്നാൾ ദിനത്തിലെ ആശംസ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻസൺ ഫ്രാൻസിസായിരുന്നു ഡിംപിളിനെ വിവാഹം ചെയ്തത്.

എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു.
പ്രിയപ്പെട്ട ഭർത്താവിന് പിറന്നാളാശംസകൾ, ഇനിയും ഒരുപാട് കാലം ഒരുമിച്ചാവാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഡിംപിൾ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് കീഴിൽ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഡിംപിൾ. എന്നാണ് അഭിനയരംഗത്ത് സജീവമാവുന്നതെന്നാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. മികച്ച അവസരം ലഭിച്ചാൽ തിരിച്ചെത്തുമെന്ന് മുൻപ് ഡിംപിൾ പറഞ്ഞിരുന്നു.

Advertisement